ചെന്നൈ: തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു. 71 വയസായിരുന്നു. എസ് കൃഷ്ണമൂർത്തി എന്നാണ് യഥാർഥ പേര്. അർബുദ ബാധിതനായി ചികിത്സയിൽ കഴിയവെ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അന്ത്യം. മകൻ അർചിത്താണ് മരണവാർത്ത സ്ഥിരീകരിച്ചത്.
വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമായിരുന്നു മദൻ ബോബ്. എസ് കൃഷ്ണമൂർത്തി എന്നാണ് യഥാർത്ഥ പേര്. ഹാസ്യവേഷങ്ങൾ ഉൾപ്പെടെ 600-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1992-ൽ പുറത്തിറങ്ങിയ ‘വാനമേ എല്ലായ്’ എന്ന ചിത്രത്തിലൂടെയാണ് മദൻ ബോബ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഒരുപിടി മികച്ച കഥാപാത്രങ്ങൾ ചെയ്ത് അഭിനയ മേഖലയിൽ സുപ്രധാന സ്ഥാനം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ബോളിവുഡിലും തന്റെ കഴിവ് തെളിയിക്കാനുള്ള അവസരങ്ങൾ മദൻ ബോബിന് ലഭിച്ചിരുന്നു. അഭിനയത്തിന് പുറമേ സംഗീതജ്ഞൻ കൂടിയായിരുന്നു അദ്ദേഹം. മലയാളത്തിൽ സെല്ലുലോയിഡ്, ഭ്രമരം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
tamil-actor-madan-bob-passes-away