ബ്രിസ്ബെൻ ഗ്ലോബൽ മലയാളം സിനിമയുടെ ബാനറിൽ നിർമിക്കുന്ന ‘ഗോസ്‌റ്റ് പാരഡെയ്‌സ്’ മലയാള സിനിമയുടെ ടൈറ്റിൽ ഗാനം റിലീസ് ചെയ്‌തു. ക്യൂൻസ് ലാൻഡിലെ ബ്രിസ്ബെൻ മൗണ്ട് ഗ്രാവറ്റിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങ് ഫിലിപ്പ്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടർ സുനിൽ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. നടനും സംവിധായകനും ഗ്ലോബൽ മലയാളം സിനിമാ ചെയർമാനുമായ ജോയ്. കെ. മാത്യു അധ്യക്ഷനായിരുന്നു. അസറ്റ് മൈഗ്രേഷൻ ആൻഡ് എജ്യുക്കേഷൻ ഡയറക്‌ടർ സുലാൽ മത്തായി ടൈറ്റിൽ ഓഡിയോ റിലീസ് ചെയ്‌തു. നടിയും നർത്തകിയുമായ ഡോ. ചൈതന്യ ഉണ്ണി, നടന്മാരായ സി.പി. സാജു, ഷാമോൻ, ജോബിഷ്, എന്നിവർ പ്രസംഗിച്ചു.
കേരളത്തിൽ എറണാകുളം, വരാപ്പുഴ, കുനംമാവ്, കണ്ണമാലി എന്നിവിടങ്ങളിലും ഓസ്ട്രേലിയയിൽ ക്യൂൻസ് ലാൻഡിലെ വിവിധ പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. കേരളത്തിലെയും ഓസ്ട്രേലിയയിലേയും സിനിമ, ടെലിവിഷൻ മേഖലയിൽ പ്രവർത്തിക്കുന്നവരെ നടീനടന്മാരാണ് സിനിമയിൽ അഭിനയിക്കുന്നത്. ജോയ്. കെ. മാത്യു രചനയും സംവിധാനവും നിർമാണവും നിർവഹിച്ചിരിക്കുന്ന ചിത്രം സെപ്റ്റംബറിൽ വിവിധ തിയറ്ററുകളിൽ റിലീസ് ചെയ്യും. ഗ്ലോബൽ മലയാളം സിനിമയുടെ ബാനറിൽ ഓസ്ട്രേലിയൻ മലയാളം ഫിലിം ഇൻഡസ്ട്രിയുടെ സഹകരണത്തോടെയാണ് ഗോസ്‌റ്റ് പാരഡെയ്സ് പുറത്തിറക്കുന്നത്. രസകരവും വ്യത്യസ്തവും ഹൃദയസ്പർശിയുമായ ജീവിതാനുഭവങ്ങളും കാഴ്ചകളുമാണ് ഗോസ്‌റ്റ് പാരഡെയ്‌സ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ജോയ് കെ. മാത്യു, കൈലാഷ്, ശിവജി ഗുരുവായൂർ, സോഹൻ സീനുലാൽ, സാജു കൊടിയൻ, ലീലാ കൃഷ്ണൻ, അംബിക മോഹൻ, പൗളി വത്സൻ, മോളി കണ്ണമാലി, കുളപ്പുള്ളി ലീല, ടാസോ, അലന എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. അലന എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. ഓസ്ട്രേലിയയിലെ മലയാളി ചലച്ചിത്ര നടീനടന്മാരായ ഷാമോൻ, സാജു, ജോബിഷ്, ജോബി, ഷാജി, മേരി, ഇന്ദു, ആഷ, ജയലക്ഷ്മി, മാർഷൽ, സൂര്യാ, രമ്യാ, പൗലോസ്, ടെസ്സ, ശ്രീലക്ഷ്മി, ഷീജ, തോമസ്, ജോസ്, ഷിബു, റജി, ജിബി, സജനി, അലോഷി, തങ്കം, ജിൻസി, സതി എന്നിവരും വിവിധ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു.
ആദം കെ. അന്തോണി, സാലി മൊയ്ദീൻ (ഛായാഗ്രഹണം), എലിസബത്ത്, ജന്നിഫർ, മഹേഷ് ചേർത്തല (ചമയം), മൈക്കിൾ മാത്സൺ, ഷാജി കുനംമാവ് (വസ്ത്രാലങ്കാരം), ഡോ. രേഖാ റാണി, സഞ്ജു സുകുമാരൻ (സംഗീതം), ഗീത് കാർത്തിക(കലാ സംവിധാനം), സലിം ബാവ (സംഘട്ടനം), ലിൻസൺ റാഫേൽ (എഡിറ്റ്) ചന്ദ്രശേഖർ (സൗണ്ട് ഡിസൈനർ), കെ. ജെ. മാത്യു കണിയാംപറമ്പിൽ (എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ), ജിജോ ജോസ് (ഫൈനാൻസ് കൺട്രോളർ), ജോസ് വരാപ്പുഴ (പ്രൊഡക്ഷൻ കൺട്രോളർ), രാധാകൃഷ്‌ണൻ ചേലേരി (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്), ഡേവിസ് വർഗീസ് (പ്രൊഡക്ഷൻ മാനേജർ) മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി(പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ) അസോസിയേറ്റ് ഡയറക്‌ടർ (ഉണ്ണികൃഷ്ണൻ ചിറ്റൂർ) ലൈറ്റ് യൂണിറ്റ് (മദർലാൻ്റ് കൊച്ചി, ആംഫി ഓസ്ട്രേലിയ), ക്യാമറ, ലെൻസ് (മാർക്ക് 4 മീഡിയ കൊച്ചി, ആംഫി ഓസ്ട്രേലിയ) സ്റ്റുഡിയോ (ലിൻസ് കൊച്ചി, ആംഫി ഓസ്ട്രേലിയ) ജുബിൻ രാജ് (സൗണ്ട് മിക്സ്), സി.ആർ. സജയ് (കളറിസ്റ്റ്) പാൻഡോട്ട് ഡിസൈൻ (പോസ്റ്റർ ഡിസൈനർ) എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.