ടൗൺസ് വിൽ ടൗൺസ് വിൽ മലയാളി അസോസിയേഷൻ (KAT) സംഘടിപ്പിച്ച പ്രഥമ ഓൾ ഓസ്ട്രേലിയ വടം വലി മത്സരത്തിൽ ടൗൺസ് വിൽ ടൈറ്റൻസ് ക്ലബ് വിജയികളായി. കിർവാൻ സ്‌റ്റേറ്റ് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഷേപ്പേർട്ടൻ ഷെപ്പ് സ്റ്റാർസിനെയാണ് ടൈറ്റൻസ് പരാജയപ്പെടുത്തിയത്.
ഓസ്ട്രേലിയയിലെ വിവിധ നഗരകളിൽ നിന്നെത്തിയ 12 ഓളം ടീമുകൾ മാറ്റുരച്ച മത്സരം കാണികളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സൽജൻ ജോൺ കുന്നംകോട്ട് നയിച്ച ടൗൺസ് വിൽ ടൈറ്റൻസ് ടീമിന് ട്രോഫിയും 5555 ഡോളറും സമ്മാനമായി ലഭിച്ചു. രാഹുൽ ജോസഫ് തോമസ്, നോബിൾ ബാബു, ഡിജോ സെബാസ്‌റ്റ്യൻ, ജോയിസ് കുര്യൻ ജേക്കബ്, സ്‌റ്റീഫൻ തമ്പി, നവീൻ സജി, ആന്റണി ജേക്കബ്, ബ്ലെസി ഷിജോ എന്നിവരായിരുന്നു ടീമിലെ മറ്റ് അംഗങ്ങൾ. ടീമിൻ്റെ കോച്ച് അജിമോൻ ഐസക്ക് ആയിരുന്നു. വിജയികൾക്കുള്ള സമ്മാനദാനം ജനെല്ലേ പൂലേ എം പി നിർവഹിച്ചു.