Saturday, November 29, 2025
Mantis Partners Sydney
Home » പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ പള്ളിയിൽ സിനിമാ പ്രദർശനം
പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ പള്ളിയിൽ സിനിമാ പ്രദർശനം

പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ പള്ളിയിൽ സിനിമാ പ്രദർശനം

by Editor

പെർത്ത്: പെർത്ത് സെൻ്റ് ജോസഫ് സീറോ മലബാർ ഇടവകയിൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ സിനിമാ പ്രദർശനം. ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസ് ജൂൺ 27, 29 തിയതികളിലാണ് പ്രദർശിപ്പിക്കുക. ജൂൺ 27 (വെള്ളി) -ന് വൈകിട്ട് 7.30-നും 29-ന് വൈകിട്ട് 6.30-നും ആണ് സിനിമാ പ്രദർശനം. ഓസ്ട്രേലിയൻ ക്രിസ്‌ത്യൻ ഫെഡറേഷൻ എന്ന സംഘടനയാണ് ഓസ്ട്രേലിയയിലുടനീളം ചിത്രം വിതരണം ചെയ്യുന്നത്.

ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. ആറ് വയസിൽ താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ലിങ്ക്.
ജൂൺ 27: https://eventik.com.au/event/screening-face-of-the-faceless-st-joseph-parish-on-27th-june/
ജൂൺ 29: https://eventik.com.au/event/screening-face-of-the-faceless-st-joseph-parish-on-29th-june/

ഷെയ്‌സൺ പി ഔസേഫ് സംവിധാനം ചെയ്‌ത മലയാളികളായ ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ മുൻകൈയിൽ ഒരുങ്ങിയ ബോളിവുഡ് സിനിമയാണ് ‘ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസ്’. 1995ൽ മധ്യപ്രദേശിൽ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ വാഴ്ത്തപ്പെട്ട റാണി മരിയയുടെ ബയോപിക് ആയ ചിത്രം ബോംബെയിലെ ട്രൈലൈറ്റ് ക്രിയേഷൻസിൻ്റെ ബാനറിൽ സാന്ദ്ര ഡിസൂസ രാണ ആണ് നിർമ്മിച്ചത്. സിസ്റ്റർ റാണി മരിയയായി വിൻസി അലോഷ്യസ് വേഷമിട്ട ചിത്രത്തിൽ 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 150 ഓളം അഭിനേതാക്കൾ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ന്യൂയോർക്ക് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിലെ നായിക വിൻസി അലോഷ്യസിന് മികച്ച നടിക്കും സംവിധായകൻ ഷൈസൺ പി ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള അവാർഡുകൾ ലഭിച്ചു. പാരീസ് സിനി ഫിയസ്റ്റയിൽ “ബെസ്റ്റ് വുമൻസ് ഫിലിം “പുരസ്കാരവും കാനഡയിലെ torento ഇൻഡിപെൻഡൻ്റ് ഫിലിം ഫെസ്റ്റിവലിൽ “ബെസ്റ്റ് ഹ്യൂമൻ റൈറ്സ് ഫിലിം പുരസ്ക‌ാരവും “നേടിയത് ഉൾപ്പെടെ മുപ്പതോളം രാജ്യാന്തര പുരസ്‌കാരങ്ങൾ സിനിമ കരസ്ഥമാക്കി.

Send your news and Advertisements

You may also like

error: Content is protected !!