പെർത്ത് : പെർത്ത് മലയാളികളെ ദുഖത്തിലാഴ്ത്തി അടുത്തിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ബേബിച്ചൻ വർഗീസിന് (51) ഇന്ന് (ജൂൺ 18) പെർത്ത് സമൂഹം വിടചൊല്ലും. പെർത്ത് ഓറഞ്ച് ഗ്രോവിലെ സെന്റ് ജോസഫ് സീറോ മലബാർ ദേവാലയത്തിൽ രാവിലെ ഒമ്പത് മുതൽ പൊതുദർശനം ആരംഭിക്കും. 10 മണിക്ക് വിശുദ്ധ കുർബാനയും മൃതസംസ്‌കാര ശുശ്രൂഷകളും നടക്കും. തുടർന്ന് ഒരു മണിക്ക് ഫ്രീമാന്റിൽ സെമിത്തേരിയിൽ സംസ്‌കരിക്കും.
എരുമേലി ഏന്തയാർ വളക്കമറ്റത്തിൽ റോസമ്മ ജോർജിൻ്റെയും പരേതനായ ചെറിയാൻ ജോർജിൻ്റെ (വർക്കിച്ചൻ)യും അഞ്ചുമക്കളിൽ മുന്നമനാണ് ബേബിച്ചൻ ഭാര്യ: ജെസ്സി, ഇടുക്കി എല്ലക്കൽ അറക്കൽ കുടുംബാംഗമാണ്. എബെൽ, അനബെൽ എന്നിവർ മക്കളാണ്. റോഷ്‌നി ഷാജി (തീക്കോയി) ഷാൻ്റി ജോണി (കാഞ്ഞിരമറ്റം), ജെയ്‌സമ്മ ടോമി (ചെങ്ങളം) സാബു വർഗീസ്, (ഏന്തയാർ) എന്നിവർ സഹോദരങ്ങളാണ്. 2009ൽ യുകെയിലെ വെയിൽസിനിന്നും പെർത്തിലേക്ക് കുടിയേറിയതാണ് ബേബിച്ചനും കുടുംബവും.