Thursday, July 31, 2025
Mantis Partners Sydney
Home » പുതിയ പാസ്പോർട്ട് നിർദേശം: ജനനതീയതി തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ് നിർബന്ധം
പുതിയ പാസ്പോർട്ട് നിർദേശം: ജനനതീയതി തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ് നിർബന്ധം

പുതിയ പാസ്പോർട്ട് നിർദേശം: ജനനതീയതി തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ് നിർബന്ധം

by Editor

അബൂദബി: ഇന്ത്യൻ സർക്കാർ പാസ്പോർട്ട് അപേക്ഷാ പ്രക്രിയയിൽ പുതിയ നിർദേശം പുറത്തിറക്കി. 2023 ഒക്ടോബർ 1 അല്ലെങ്കിൽ അതിന് ശേഷമുള്ള ജനനതീയതിയുള്ളവർക്കായി പാസ്പോർട്ട് അപേക്ഷയിൽ ജനന സർട്ടിഫിക്കറ്റിൻറെ കോപ്പി ഇനിമുതൽ വെക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.

യു.എ.ഇയിലെ ഇന്ത്യൻ കുട്ടികൾക്ക് പാസ്പോർട്ട് ലഭിക്കാൻ മാതാപിതാക്കൾ ബന്ധപ്പെട്ട യു.എ.ഇ ആരോഗ്യ അധികാരികളിൽ നിന്ന് ജനന സർട്ടിഫിക്കറ്റ് നേടുകയും അതിനെ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തുകയും വേണം.

സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റിനൊപ്പം, ഇന്ത്യൻ മിഷനുകളിൽ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യുന്നതിനായി മാതാപിതാക്കൾ അവരുടെ പാസ്പോർട്ട് പകർപ്പുകൾ, വിവാഹ സർട്ടിഫിക്കറ്റുകൾ എന്നിവയും സമർപ്പിക്കേണ്ടതുണ്ട്. യു.എ.ഇയിൽ ജനിച്ച ഇന്ത്യൻ കുട്ടികൾക്കും താമസക്കാർക്കും ഇന്ത്യൻ മിഷനുകൾ വഴിയുള്ള പാസ്പോർട്ട് അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കാം. ഈ സേവനം യു.എ.ഇയിലെ ഔട്ട്‌സോഴ്‌സ് സേവനദാതാവായ ബി.എൽ.എസ് ഇന്റർനാഷണൽ മുഖേനയാണ് ലഭ്യമാകുക.

2024-ൽ യു.എ.ഇയിൽ ജനിച്ച ഏകദേശം 19,300 ഇന്ത്യൻ കുട്ടികളുടെ ജനനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് . ഇതിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് 13,900 രജിസ്ട്രേഷനുകളും അബൂദബിയിലെ ഇന്ത്യൻ എംബസി 5,400 രജിസ്ട്രേഷനുകളും കൈകാര്യം ചെയ്തു.

Send your news and Advertisements

You may also like

error: Content is protected !!