107
വരാപ്പുഴയിൽ പാസ്പോർട്ട് വെരിഫിക്കേഷന് കൈക്കൂലി വാങ്ങിയ സിവിൽ പോലീസ് ഓഫീസർ എൽദോ പോൾ അറസ്റ്റിലായി. വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ സിപിഒ 500 രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റിലായത്. വിജിലൻസാണ് ഇയാളെ പിടികൂടിയത്. ഇന്നലെ ഉച്ചയോടെ ചെട്ടിഭാഗം ഭാഗത്ത് വച്ച് വരാപ്പുഴ സ്വദേശിയിൽ നിന്ന് പണം കൈപ്പറ്റുന്നതിനിടെയാണ് എൽദോ പോൾ പിടിയിലായത്. നേരത്തെ വഴിവിട്ട ഇടപാടുകളെ തുർന്ന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് എൽദോ പോളെന്ന് വിജിലൻസ് വ്യക്തമാക്കി.