Tuesday, October 28, 2025
Mantis Partners Sydney
Home » ന്യൂസീലൻ‍ഡ് പ്രധാനമന്ത്രി അക്ഷർധാം ക്ഷേത്രത്തിൽ സന്ദർശനം നടത്തി
ന്യൂസീലൻ‍ഡ് പ്രധാനമന്ത്രി അക്ഷർധാം ക്ഷേത്രത്തിൽ സന്ദർശനം നടത്തി

ന്യൂസീലൻ‍ഡ് പ്രധാനമന്ത്രി അക്ഷർധാം ക്ഷേത്രത്തിൽ സന്ദർശനം നടത്തി

by Editor

സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സ‌സൺ സന്ദർശിച്ചു. ഇന്ത്യ സന്ദർശനത്തിനിടെ മുതിർന്ന ഉദ്യോഗസ്‌ഥർ, മന്ത്രിമാർ, ബിസിനസ് തലവന്മാർ തുടങ്ങി ന്യൂസീലൻഡിൽ നിന്നുള്ള 110 അംഗ പ്രതിനിധി സംഘത്തോടൊപ്പമാണ് അദ്ദേഹം അക്ഷർധാമിൽ സന്ദർശനം നടത്തിയത്. ഇന്ത്യയുടെ സമ്പന്നമായ പൈതൃകം, ഭക്തി, മൂല്യങ്ങൾ എന്നിവ ചിത്രീകരിക്കുന്ന ക്ഷേത്രനിർമിതികൾ പ്രതിനിധി സംഘം കണ്ടറിഞ്ഞു.

ന്യൂഡൽഹിയിലെ അക്ഷർധാമിലെ സന്ദർശനം സവിശേഷമാണെന്ന് അദ്ദേഹം സന്ദർശനവേളയിൽ പറഞ്ഞു. മനോഹരമായ ഈ ക്ഷേത്രവും അവിടുത്തെ കാഴ്ചകളും പ്രചോദനാത്മകമാണ്. ന്യൂസീലൻഡിലെ ബാപ്സ് സമൂഹത്തെയും ഈ വേളയിൽ പ്രത്യേകം ഓർമിക്കുന്നു. 2023 ൽ ഓക്‌ലാൻഡിലെ ബാപ്സ് സംഘത്തെ സന്ദർശിച്ചത് ഇപ്പോൾ ഓർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിരോധ രംഗത്തെ സഹകരണത്തിനും ഇന്ത്യ– പസിഫിക് മേഖലയിലെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിരുന്നു. ഡിജിറ്റൽ പേയ്മെന്റ് രംഗത്തെ സഹകരണം, ചരക്കുനീക്കം ലളിതമാക്കൽ, കൃഷി, വിദ്യാഭ്യാസ, വനം, കായിക മേഖലയിലെ സഹകരണം എന്നിവയിലും ധാരണയായി. കടൽ സുരക്ഷയ്ക്കുള്ള സംയോജിത മാരിടൈംസ് ഫോഴ്സസിൽ ഭാഗമാകാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ന്യൂസീലൻഡ് സ്വാഗതം ചെയ്തു. ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന കംബൈൻഡ് ടാസ്ക് ഫോഴ്സ്–150 (സിടിഎഫ്150) എന്ന കൂട്ടായ്മയിലാണ് ഇന്ത്യയും ഭാഗമാകുന്നത്. ഇന്ത്യ– പസിഫിക് മേഖലയിൽ സ്വതന്ത്രവും സുരക്ഷിതവുമായ ഇടപെടലുകൾ അനുവദിക്കണമെന്ന ഇന്ത്യയുടെ നിലപാടിനെയും ന്യൂസീലൻഡ് പിന്തുണച്ചു.

Send your news and Advertisements

You may also like

error: Content is protected !!