Mantis Partners Sydney
Thursday, March 19, 2026
Mantis Partners Sydney
Home » നോർത്ത് ക്വീൻസ്‌ലാൻഡിൽ നരെല്ലെ ചുഴലിക്കാറ്റ് കാറ്റഗറി 5 ലേക്ക് ഉയർന്നു എന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി
നോർത്ത് ക്വീൻസ്‌ലാൻഡിൽ നരെല്ലെ ചുഴലിക്കാറ്റ് കാറ്റഗറി 5 ലേക്ക് ഉയർന്നു എന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി

നോർത്ത് ക്വീൻസ്‌ലാൻഡിൽ നരെല്ലെ ചുഴലിക്കാറ്റ് കാറ്റഗറി 5 ലേക്ക് ഉയർന്നു എന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി

by Editor
Send your news and Advertisements

കേപ് മെൽവിൽ: നരെല്ലെ (Narelle) ചുഴലിക്കാറ്റ് അതിശക്തമായ കാറ്റഗറി 5 ലേക്ക് ഉയർന്നു എന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി (Bureau of Meteorology). നോർത്ത് ക്വീൻസ്‌ലാന്റിലെ കേപ് യോർക്ക് പെനിൻസുലയിലേക്ക് (Cape York Peninsula) ലക്ഷ്യമാക്കി നീങ്ങുന്ന ഈ ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെ കര തൊടുമെന്നാണ് നിലവിലെ പ്രവചനം. വെള്ളിയാഴ്ച രാവിലെ ലോക്ക്ഹാർട്ട് റിവർ (Lockhart River) നും കേപ് മെൽവിൽ (Cape Melville) നും ഇടയിൽ കരയിലേക്ക് കടക്കുമെന്ന് കരുതപ്പെടുന്നു.

ലോക്ക്ഹാർട്ട് റിവർ മുതൽ കേപ് ട്രിബ്യൂലേഷൻ (Cape Tribulation) വരെയുള്ള തീരപ്രദേശങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നിലവിലുണ്ട്. അതിശക്തമായ കാറ്റ്, കനത്ത മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, കടൽക്ഷോഭം എന്നിവയ്ക്ക് സാധ്യതയുണ്ട്. കോയൻ (Coen) പോലുള്ള ഉൾനാടൻ പ്രദേശങ്ങളിലും കാറ്റ് നാശനഷ്ടങ്ങൾ വരുത്തിയേക്കാം എന്നാണ് മുന്നറിയിപ്പ്. ക്വീൻസ്‌ലാന്റ് സർക്കാർ രക്ഷാപ്രവർത്തനത്തിനായി പ്രത്യേക സേനകളെ വിന്യസിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റാനും സ്കൂളുകൾ അടയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കര തൊട്ടശേഷം കാറ്റിന്റെ ശക്തി കുറയുമെങ്കിലും, ഇത് ഗൾഫ് ഓഫ് കാർപെന്റാരിയയിലേക്ക് (Gulf of Carpentaria) കടക്കാനും പിന്നീട് നോർത്തേൺ ടെറിട്ടറിയിലേക്ക് (Northern Territory) നീങ്ങാനും സാധ്യതയുണ്ട്.

 

You may also like

error: Content is protected !!