Saturday, November 29, 2025
Mantis Partners Sydney
Home » നെഹ്‌റു എഴുതിയ കത്തുകൾ സോണിയാ ഗാന്ധിയുടെ കയ്യിൽ; തിരികെ നൽകണമെന്നു കേന്ദ്രം.
നെഹ്‌റു എഴുതിയ കത്തുകൾ സോണിയാ ഗാന്ധിയുടെ കയ്യിൽ; തിരികെ നൽകണമെന്നു കേന്ദ്രം.

നെഹ്‌റു എഴുതിയ കത്തുകൾ സോണിയാ ഗാന്ധിയുടെ കയ്യിൽ; തിരികെ നൽകണമെന്നു കേന്ദ്രം.

by Editor

ന്യൂ ഡൽഹി: ജവാഹർലാൽ നെഹ്റു എഴുതിയ കത്തുകളുടെ ശേഖരം തിരികെ നൽകണമെന്ന് രാഹുൽ ഗാന്ധിയോട് കേന്ദ്ര സർക്കാർ. നെഹ്റുവിന്റെ കത്തുകൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറിയാണ് (പിഎംഎംഎൽ) രാഹുലിനോട് ആവശ്യപ്പെട്ടത്. സോണിയ ഗാന്ധിയുടെ ആവശ്യപ്രകാരം 2008-ൽ പൊതുജനങ്ങൾക്ക് ലഭിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും അന്നുമുതൽ സ്വകാര്യമായി സൂക്ഷിക്കുകയും ചെയ്യുന്ന കത്തുകളാണു തിരികെ ആവശ്യപ്പെട്ടത്.

പിഎംഎംഎൽ അംഗം റിസ്‌വാൻ കദ്രി ആണ് രാഹുലിന് കത്തയച്ചത്. കത്തുകൾ ഒറിജിനൽ കോപ്പികളായോ, അല്ലെങ്കിൽ അവയുടെ പകർപ്പുകളായോ തിരിച്ചുതരണമെന്നാണ് ആവശ്യപ്പെടുന്നത്. എഡ്വിന മൗണ്ട് ബാറ്റൻ, ആൽബർട്ട് ഐൻസ്റ്റീൻ, അരുണ ആസഫ് അലി, ജയപ്രകാശ് നാരായൺ എന്നിവരുമായുള്ള കത്തുകളും ഇതിൽ ഉൾപ്പെടും. 1971-ൽ ജവാഹർലാൽ നെഹ്‌റു മെമ്മോറിയൽ ഇവ പിഎംഎംഎല്ലിന് കൈമാറിയിരുന്നു. എന്നാൽ 2008-ൽ അവയെല്ലാം സോണിയാ ഗാന്ധിക്ക് കൈമാറുകയായിരുന്നു. ഈ കത്തുകൾ ഗാന്ധി കുടുംബത്തിന് ഏറെ പ്രാധാന്യമുള്ളതാണെന്ന് തങ്ങൾക്ക് മനസിലാകുമെന്നും എന്നാൽ ചരിത്രപരമായ പ്രാധാന്യം ഉള്ളവ ആയതിനാൽ തിരികെ തരണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്. ഗവേഷകർക്കും മറ്റും ഇവ ഏറെ പ്രയോജനപ്പെടുമെന്നും കൂടി ചൂണ്ടിക്കാട്ടിയാണ് കത്തുകൾ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതേ ആവശ്യം ഉന്നയിച്ച് സെപ്റ്റംബറിൽ സോണിയ ഗാന്ധിയോട് സമാനമായ അഭ്യർത്ഥന പ്രധാനമന്ത്രി സംഗ്രഹാലയ നടത്തിയിരുന്നു. അതിന് സോണിയയിൽ നിന്ന് യാതൊരു മറുപടിയും ലഭിക്കാത്തതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയോടുള്ള ഏറ്റവും പുതിയ അഭ്യർത്ഥന.

Send your news and Advertisements

You may also like

error: Content is protected !!