Sunday, August 31, 2025
Mantis Partners Sydney
Home » ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യല്‍ ട്രെയ്‌ലർ ദുല്‍ഖര്‍ സല്‍മാന്‍ റിലീസ് ചെയ്തു
'നരിവേട്ട' സിനിമയുടെ ഒഫീഷ്യല്‍ ട്രെയ്ലര്‍ ദുല്‍ഖര്‍ സല്‍മാന്‍ റിലീസ് ചെയ്തു

‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യല്‍ ട്രെയ്‌ലർ ദുല്‍ഖര്‍ സല്‍മാന്‍ റിലീസ് ചെയ്തു

by Editor

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യല്‍ ട്രെയ്‌ലർ ദുല്‍ഖര്‍ സല്‍മാന്‍ റിലീസ് ചെയ്തു. ഏറെ ത്രില്ലടിപ്പിക്കുന്ന ഒരു പൊളിറ്റിക്കല്‍ കഥയാണ് ചിത്രമെന്നാണ് ട്രെയ്‌ലർ തരുന്ന സൂചന. ടൊവിനോ തോമസ് വര്‍ഗീസ് പീറ്റര്‍ എന്ന പോലീസ് കോണ്‍സ്റ്റബിളിനെ അവതരിപ്പിക്കുമ്പോള്‍, സുരാജ് ഹെഡ് കോണ്‍സ്റ്റബിള്‍ ബഷീര്‍ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരന്‍, ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മേയ് 16-ന് ‘നരിവേട്ട’ പ്രദര്‍ശനത്തിനെത്തും.

ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘നരിവേട്ട’ നിര്‍മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തമിഴ് സിനിമ നടനും സംവിധായകനുമായ ചേരന്‍ ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചേരന്റെ ആദ്യ മലയാള സിനിമയാണ് ‘നരിവേട്ട’. ആര്യ സലിം, റിനി ഉദയകുമാര്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. സൂപ്പര്‍ ഹിറ്റ് ട്രെന്‍ഡ് സെറ്ററുകള്‍ ഒരുക്കിയ ജേക്‌സ് ബിജോയ് ആണ് നരിവേട്ടയുടെ സംഗീത സംവിധായകന്‍.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എൻ. എം. ബാദുഷ, ഛായാഗ്രഹണം: വിജയ്, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റർ: ഷമീർ മുഹമ്മദ്, ആർട്ട്: ബാവ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: അമൽ സി. ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ: ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ: എം. ബാവ, പ്രൊഡക്ഷൻ കൺട്രോളർ: സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, പിആർഒ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്‌ടർ: രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്: വിഷ്‌ണു പി.സി, സ്റ്റിൽസ്: ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്: യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്: സോണി മ്യൂസിക് സൗത്ത്.

Send your news and Advertisements

You may also like

error: Content is protected !!