Thursday, July 31, 2025
Mantis Partners Sydney
Home » നടി കസ്തൂരി അറസ്റ്റിൽ.
നടി കസ്തൂരി അറസ്റ്റിൽ.

നടി കസ്തൂരി അറസ്റ്റിൽ.

by Editor

ചെന്നൈ: തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം നടത്തിയ കേസിൽ നടി കസ്തൂരി അറസ്റ്റിലായി. നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ ഒരു നിർമാതാവിന്റെ വീട്ടിൽനിന്നാണ് ശനിയാഴ്ച വൈകിട്ട് നടിയെ അറസ്റ്റ് ചെയ്തത്. ചെന്നൈയിലെത്തിച്ച ശേഷം നടിയ മജിസ്ട്രട്ടിനു മുന്നിൽ ഹാജരാക്കും.

തെലുങ്ക് സംസാരിക്കുന്ന ആളുകളെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് നടിക്കെതിരെ കേസ് എടുത്തിരുന്നത് . പോയിസ് ഗാര്‍ഡനിലെ തന്റെ വീട് പൂട്ടി നടി ഒളിവില്‍ പോയിരിക്കുകയായിരുന്നു. ഹിന്ദു മക്കള്‍ കച്ചി (എച്ച്എംകെ) എന്ന വലതുപക്ഷ സംഘടനയുടെ സ്ഥാപകന്‍ അര്‍ജുന്‍ സമ്പത്ത് സംഘടിപ്പിച്ച റാലിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശങ്ങള്‍. തെലുങ്ക് സംസാരിക്കുന്ന ആളുകളുടെ പിന്‍ഗാമികള്‍ തമിഴ് രാജാക്കന്മാരുടെ ഹറമുകളിലെ സ്ത്രീകളെ സേവിക്കാന്‍ എത്തിയിരുന്നു, ഇപ്പോള്‍ അവര്‍ തമിഴരാണെന്ന് അവകാശപ്പെടുന്നു’ എന്നായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം.

വിവിധ സംഘടനകള്‍ നല്‍കിയ പരാതിയില്‍ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഡോ സിഎംകെ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ തെലുങ്ക് ഫെഡറേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഈ മാസം അഞ്ചിനാണ് നാല് വകുപ്പുകള്‍ പ്രകാരം എഗ്മോര്‍ പൊലീസ് നടിക്കെതിരെ കേസ് എടുത്തത്. ചോദ്യം ചെയ്യാന്‍ പൊലീസ് പൊലീസ് സമന്‍സുമായി എത്തിയപ്പോഴാണ് കസ്തൂരി വീട് പൂട്ടി ഒളിവില്‍ പോയ വിവരം പൊലീസ് അറിയുന്നത്.

Send your news and Advertisements

You may also like

error: Content is protected !!