ബ്രിസ്ബേൻ: മാനവ കുലത്തെ വീണ്ടെടുക്കാൻ ബേത്ലഹേം പട്ടണത്തിലെ കാലിത്തൊഴുത്തിൽ പിറന്ന ദൈവപുത്രന്റെ തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന, വീഡിയോ മ്യൂസിക്കൽ ആൽബം ‘പൊൻപിറവി ‘ ഡിസംബർ 22-നു റിലീസ് ആയി.
കാണാതെ പോയ ആടിനെ അന്വേഷിക്കുവാൻ ഇറങ്ങി വന്ന വിണ്ണിന്റെ നാഥനെ വരവേറ്റ ആട്ടിടയന്മാരും മാലാഖമാരും വിണ്ണിലെ നക്ഷത്രങ്ങളുമെല്ലാം കണ്മുന്നിൽ വരച്ചു കാട്ടുന്ന ആൽബത്തിന് വിനീത് കൃഷ്ണ, ഗിരീഷ് ദേവ്, സംഗീത്, സന്ധ്യ ഗിരീഷ് എന്നിവരുടെ സ്വരമാധുരിയിൽ, അനീഷ് സ്വാതി ആണ് ദൃശ്യചാരുത പകർന്നത്.
ജമിനി ഒഷിയാനയുടെ ബാനറിൽ ഓസ്‌ട്രേലിയൻ മലയാളി ഷിബു പോൾ നിർമാണം നിർവഹിച്ചിരിക്കുന്ന വീഡിയോ ആൽബം ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു. സന്ധ്യ ഗിരീഷ് രചനയും, ഗിരീഷ് ദേവ് സംഗീതസംവിധാനവും, ഒരുക്കിയ ആൽബം യൂട്യൂബിൽ ലഭ്യമാണ്. രാജീവ് രാജ് ആണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.
വാർത്ത: ജോബിൻ ജോയ്