38
തായ്‌പേയ്: തായ്‌വാനിൽ ശക്തമായ ഭൂകമ്പം. തായ്‌വാനിന്റെ കിഴക്കൻ തീരത്ത് ഇന്നലെ വൈകിട്ട് ശക്തമായ ഭൂകമ്പം ഉണ്ടായി. തായ്‌വാനിൽ റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. 30 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. തലസ്ഥാനമായ തായ്‌പേയിൽ ഒരു മിനിറ്റോളം കെട്ടിടങ്ങൾ കുലുങ്ങി. ഭൂകമ്പത്തിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് വിവരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
1999-ൽ തായ്‌വാനിലുണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2,415 പേർ കൊല്ലപ്പെടുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തിരുന്നു.