സാന്റോ ഡൊമനിഗോ: കരീബിയൻ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാക്ലബ്ബിൻ്റെ മേൽക്കൂര തകർന്നുവീണ് 79 പേർ മരിച്ചു. ജെറ്റ് സെറ്റ് നിശാക്ലബ്ബിൽ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. അപകടത്തിൽ 160 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ പ്രശസ്ത ഗായകൻ, ഗവർണർ എന്നിവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മരിച്ചവരിൽ പ്രശസ്ത ഗായകൻ, ഗവർണർ എന്നിവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. രാജ്യത്ത് മൂന്ന് ദുവസം ദുഖാചരണം പ്രഖ്യാപിച്ചു. മെറെൻഗു സംഗീത പരിപാടിക്കിടെയാണ് അപകടമുണ്ടായത്. രാഷ്ട്രീയക്കാരും കായികതാരങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തിരുന്നു. അപകടത്തിൽ നിരവധി പേരെ കാണാതായി.
തകർന്നടിഞ്ഞ കെട്ടിടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തകർന്നുവീണ കോൺഗ്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. കാണാതായവരെ തിരഞ്ഞ് ബന്ധുക്കളും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.അഗ്നിശമന സേനാംഗങ്ങൾ ഡ്രില്ലുകളും മരപ്പലകകളും ഉപയോഗിച്ച് അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തി. കോൺഗ്രീറ്റ് അവശിഷ്ടങ്ങൾ പൂർണമായി മാറ്റിയാൽ മാത്രമേ ആളുകളെ പുറത്തെത്തിക്കാൻ സാധിക്കുകയുള്ളു. തകർന്ന കെട്ടിടത്തിന് അമ്പത് വർഷത്തിലധികം പഴക്കമുണ്ടായിരുന്നതായാണ് വിവരം. സിനിമ തീയറ്ററായി പ്രവർത്തിച്ചിരുന്ന കെട്ടിടം പിന്നീട് നിശാക്ലബ്ബാക്കി മാറ്റുകയായിരുന്നു. അപകടസമയത്ത് ക്ലബ്ബിൽ സംഗീത പരിപാടി നടക്കുകയായിരുന്നു.