Tuesday, March 24, 2026
Home » ഡല്‍ഹിയില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയില്‍ 4.0 രേഖപ്പെടുത്തി.
ഡല്‍ഹിയില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയില്‍ 4.0 രേഖപ്പെടുത്തി.

ഡല്‍ഹിയില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയില്‍ 4.0 രേഖപ്പെടുത്തി.

by Editor
Send your news and Advertisements

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ 5.30 നാണ് അനുഭവപ്പെട്ടത്. അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഡല്‍ഹിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ തുറസായ സ്ഥലത്തേക്ക് മാറി. ഡല്‍ഹിയില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയും സമീപ പ്രദേശങ്ങളും ഭൂകമ്പ സാധ്യതാ മേഖലയിലുള്‍പ്പെടുന്ന സ്ഥലങ്ങളാണ്.

You may also like

error: Content is protected !!