ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ അണിയിച്ചൊരുക്കുന്ന 2025 ഈസ്റ്റർ-വിഷു ആഘോഷരാവിന്റെ പെരുമ്പറ മുഴങ്ങുകയായി. മൃത്യുവിൻമേൽ വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയ ക്രിസ്തുദേവന്റെ പുനരുത്ഥാനവും, കണിക്കൊന്നയും കണിവെള്ളരിയും കാർമുകിൽ വർണ്ണനും കൈനീട്ടവും ഒത്തുചേരുന്ന വിഷുവും ലോകത്തിൽ എവിടെയായാലും മലയാള മനസുകളിൽ ഗൃഹാതുരത്വത്തിന്റെ ഓർമ്മച്ചെപ്പുകൾ ഉണർത്തുന്ന ആഘോഷങ്ങൾ തന്നെ.
ഇക്കുറിയും പതിവ് തെറ്റിക്കാതെ അതിവിപുലമായ ദൃശ്യ-ശ്രാവ്യ കലാവിരുന്നുകളുടെ ഒരു പെരുമഴക്കാലം അണിയറയിൽ നിങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു. ഓസ്‌ട്രേലിയൻ മണ്ണിലെ പുത്തൻ താരോദയമായ ജാനകി ഈശ്വറിന്റെ സംഗീത വിസ്മയവും ദി ലിസമോർ മൾബറീസിന്റെ ഗാനമേളയും അരങ്ങിൽ നിറക്കൂട്ടുകൾ പെയ്യുമ്പോൾ രുചിഭേദങ്ങളുടെ കൊതിയൂറും വകഭേദങ്ങളുമായി അടുക്കളയിൽ നിങ്ങളെ കാത്തിരിക്കുന്നു പാചക കലയിലെ മുടിചൂടാ മന്നന്മാരായ മൂസാപ്പിള്ളി കേറ്ററിംഗ്. വർണ്ണപ്പകിട്ടുകളുടെയും രുചിഭേദങ്ങളുടെയും ഈ ആഘോഷ രാവിലേക്കു നിങ്ങളെ ഏവരേയും സകുടുംബം സ്വാഗതം ചെയ്യുന്നു.
ഹോം ലോൺ രംഗത്തെ അതികായന്മാരായ Ideal Loanz by Shibu Paulose ആണ് ഇക്കുറിയും ഞങ്ങളുടെ മെഗാ സ്പോൺസർ. ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. കാലവിളംബം കൂടാതെ ബുക്ക് ചെയ്യൂ, നിങ്ങളുടെ ഇരിപ്പിടങ്ങളും ഭക്ഷണ പായ്ക്കറ്റുകളും ഉറപ്പു വരുത്തൂ.
Booking Link : https://www.trybooking.com/events/landing/1373743
Date: Saturday, April 26, 2025
Time: 5:00 PM – 9:00 PM
Venue: Robina Community Centre, 1 San Antonio Court, Robina 4226