102
ഗൂഡല്ലൂർ: വിനോദയാത്രാ സംഘത്തിന് നേരെയുണ്ടായ കടന്നൽ ആക്രമണത്തിൽ ഒരു യുവാവ് മരിച്ചു. നീലഗിരി ഗൂഡല്ലൂരിൽ പെരുന്നാൾ ആഘോഷത്തിനായി എത്തിയ കോഴിക്കോട് ജില്ലയിൽ നിന്നുള്ള സംഘത്തിലെ അംഗമായ വടകര ആയഞ്ചേരി വള്ള്യാട് സ്വദേശി പി. സാബിർ ആണ് മരിച്ചത്.
കടന്നൽ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കുറ്റ്യാടി സ്വദേശികളായ വിനോദയാത്രാ സംഘത്തിനെതിരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരിൽ ഒരാളെ വയനാട്ടിലെ ആശുപത്രിയിലേക്കും മറ്റൊരാളെ കോഴിക്കോട് ആശുപത്രിയിലേക്കും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.