88
കോട്ടയം, പാലക്കാട്, കൊല്ലം കലക്ടറേറ്റുകൾക്ക് ബോംബ് ഭീഷണി. കലക്ടർമാരുടെ മെയിലുകളിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കലക്ടറേറ്റുകളിൽ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസവും പാലക്കാട്, തൃശൂർ കലക്ടറേറ്റുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.