58
കൊല്ലം: ബിഎം ആന്‍ഡ് ബിസി നിലവാരത്തിൽ റോഡുകളുടെ നിർമാണം കൊല്ലത്ത് ആരംഭിച്ചുവെന്ന് എം മുകേഷ് എംഎൽഎ അറിയിച്ചു. ആറു കോടി 35 ലക്ഷം രൂപ ചെലവഴിച്ച് എട്ട് റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
നിർമാണം ആരംഭിച്ച റോഡുകൾ:
ആശ്രമം – ആറാട്ടുകുളം റോഡ്
സ്മാൾ പോക്സ – ഷെഡ് റോഡ് (GST ഓഫീസ് റോഡ്)
സ്റ്റാൻഡേർഡ് – ടൈൽ ഫാക്ടറി റോഡ്
നോർത്ത് ഗസ്റ്റ് ഹൗസ് റോഡ്
ഗവണ്മെൻറ് ഗസ്റ്റ് ഹൗസ് – സ്മാൾ ബ്രിഡ്ജ് റോഡ് (ആശ്രമം – കൊച്ചുപ്ലമൂട് പാലം)
ലക്ഷ്മിനട – സിറിയൻ ചർച്ച് റോഡ് (സൂചിക്കാരൻമുക്ക് റോഡ്)
ഇഞ്ചവിള – കരുവ മൂക്കട മുക്ക് റോഡ്
കരുവ – കാഞ്ഞവെളി റോഡ്
പുതിയ റോഡ് വികസന പ്രവർത്തനങ്ങൾ നഗര വികസനത്തിന് വലിയ ഗുണം ചെയ്യുമെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു.