Monday, September 1, 2025
Mantis Partners Sydney
Home » കേന്ദ്ര വിദേശകാര്യ മന്ത്രി എസ്‌. ജയ്‌ശങ്കർ‍ക്ക് നേരെ ലണ്ടനിൽ ആക്രമണ ശ്രമം; കനത്ത സുരക്ഷാവീഴ്ചയെന്നു ഇന്ത്യ, ആശങ്ക അറിയിച്ചു.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്‌. ജയ്‌ശങ്കർ‍

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്‌. ജയ്‌ശങ്കർ‍ക്ക് നേരെ ലണ്ടനിൽ ആക്രമണ ശ്രമം; കനത്ത സുരക്ഷാവീഴ്ചയെന്നു ഇന്ത്യ, ആശങ്ക അറിയിച്ചു.

by Editor

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർക്ക് നേരെ ലണ്ടനിൽ ആക്രമണ ശ്രമം. ഔദ്യോഗിക സന്ദർശനത്തിനിടെയുണ്ടായ സംഭവത്തിൽ യുകെയെ ഇന്ത്യ ആശങ്ക അറിയിച്ചു. ജയ്‌ശങ്കറിനുനേരെ ഖലിസ്ഥാൻവാദികളാണ് ആക്രമിക്കാൻ ഓടിയടുത്തത്. കാറിൽ കയറിയ ജയ്‌ശങ്കറിന്റെ തൊട്ടടുത്തേക്കു പാഞ്ഞെത്തിയ ഖലിസ്ഥാനിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ലണ്ടനിലെ ഛതം ഹൗസിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. വേദിക്ക് പുറത്ത് ഖലിസ്ഥാൻ അനുകൂലികൾ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. ലണ്ടൻ പൊലീസ് നോക്കിനിൽക്കെ, ജയശങ്കറിനെതിരെ പ്രതിഷേധവുമായി ഒട്ടേറെ ഖലിസ്ഥാനികളാണു പതാകയേന്തി മുദ്രാവാക്യം വിളിച്ചു നിന്നിരുന്നത്. ജയശങ്കർ കാറിൽ കയറാൻ വന്നപ്പോൾ, ഇന്ത്യയുടെ ദേശീയപതാക കീറി പ്രതിഷേധക്കാരിലൊരാൾ പാഞ്ഞുവന്നു. ആക്രമിക്കാൻ ഓടിയെത്തിയ ആളെ കീഴ്‌പ്പെടുത്തുന്നതിനു പകരം ശാന്തനാക്കി പറഞ്ഞയയ്ക്കാനാണു പൊലീസ് ശ്രമിച്ചത്.

അഞ്ച് ദിവസത്തെ സന്ദർശനത്തിനായാണ് കേന്ദ്രമന്ത്രി ലണ്ടനിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് സന്ദർശനം. ലണ്ടനിൽ ജയ്‌ശങ്കറിനുനേരെ ആക്രമണശ്രമമുണ്ടായതു കനത്ത സുരക്ഷാവീഴ്ചയാണെന്ന് കേന്ദ്രസർക്കാർ. ‘‘യുകെ സന്ദർശനത്തിനിടെ വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കറിനു സംഭവിച്ച സുരക്ഷാവീഴ്ചയുടെ വിഡിയോ ഞങ്ങൾ കണ്ടു. വിഘടനവാദികളും തീവ്രവാദികളുമായ ചെറുസംഘത്തിന്റെ പ്രവൃത്തിയെ അപലപിക്കുന്നു. ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണിത്. ഇത്തരം സന്ദർഭങ്ങളിൽ ആതിഥേയ സർക്കാർ നയതന്ത്ര കടമകൾ പൂർണമായും നിർവഹിക്കുമെന്നു പ്രതീക്ഷിക്കുന്നു’’– വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

Send your news and Advertisements

You may also like

error: Content is protected !!