Tuesday, March 24, 2026
Home » കുംഭമേളയിൽ പങ്കെടുത്ത് ​ഗം​ഗയിൽ പുണ്യ സ്നാനം ചെയ്ത് നടി സംയുക്ത മേനോൻ.
കുംഭമേളയിൽ പങ്കെടുത്ത് ​ഗം​ഗയിൽ പുണ്യ സ്നാനം ചെയ്ത് നടി സംയുക്ത മേനോൻ.

കുംഭമേളയിൽ പങ്കെടുത്ത് ​ഗം​ഗയിൽ പുണ്യ സ്നാനം ചെയ്ത് നടി സംയുക്ത മേനോൻ.

by Editor
Send your news and Advertisements

ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ കുംഭമേളയിൽ പുണ്യസ്നാനം നടത്തി നടി സംയുക്ത മേനോൻ. ഉത്തർപ്രദേശിലെ പ്രയാ​ഗരാജിലെ ത്രിവേണി സം​ഗമത്തിൽ മുങ്ങി സ്നാനം ചെയ്തതിന്റെ ചിത്രങ്ങളും താരം സോഷ്യൽമീഡിയയിൽ പങ്കുവച്ചു. വിശാലമായ സംസ്കാരത്തെ വിലമതിക്കുന്നു എന്നാണ് ​ഗം​ഗയിൽ പുണ്യ സ്നാനം ചെയ്യുന്ന ചിത്രം പങ്കുവച്ചുകൊണ്ട് നടി കുറിച്ചത്.

‘ജീവിതത്തെ വിശാലമായി കാണുമ്പോൾ അതിൻ്റെ അർത്ഥം നമുക്ക് വെളിപ്പെടുന്നു. മഹാകുംഭത്തിലെ ഗംഗയിൽ ഒരു പുണ്യസ്നാനം പോലെ, ബോധത്തിൻ്റെ പ്രവാഹത്തെ എപ്പോഴും പോഷിപ്പിക്കുന്ന അതിരുകളില്ലാത്ത ചൈതന്യത്തിനുവേണ്ടി ഞാൻ എൻ്റെ സംസ്കാരത്തെ മനസിലാക്കുന്നു’ സംയുക്ത ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയിൽ കോടി കോടിക്കണക്കിനാളുകളാണ് പങ്കെടുക്കാനായി എത്തുന്നത്. 2016-ൽ പോപ്‌കോൺ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

You may also like

error: Content is protected !!