Thursday, October 16, 2025
Mantis Partners Sydney
Home » കാർ ബോംബിട്ട് തകർക്കും: സൽമാൻ ഖാന് നേരെ വീണ്ടും ഭീഷണി
കാർ ബോംബിട്ട് തകർക്കും: സൽമാൻ ഖാന് നേരെ വീണ്ടും ഭീഷണി

കാർ ബോംബിട്ട് തകർക്കും: സൽമാൻ ഖാന് നേരെ വീണ്ടും ഭീഷണി

by Editor

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വീണ്ടും വധഭീഷണി. വീട്ടിൽ അതിക്രമിച്ചുകയറി നടനെ കൊലപ്പെടുത്തുമെന്നും കാർ ബോംബിട്ട് തകർക്കുമെന്നുമായിരുന്നു പുതിയ ഭീഷണി. മുംബൈ ട്രാഫിക് പൊലീസിന്റെ വാട്‌സാപ്പ് ഹെൽപ് ലൈൻ നമ്പരിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ആരാണ് സന്ദേശം അയച്ചതെന്ന് വ്യക്തമല്ല.

നടൻ്റെ വീട്ടിനുള്ളിൽ കയറിയ ശേഷം കൊലപ്പെടുത്തുമെന്നും കാറിൽ ബോംബ് വയ്ക്കുമെന്നുമാണ് സന്ദേശമെത്തിയത്. മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുംബൈയിലെ ബാന്ദ്രയിലെ ഗാലക്‌സി അപാർട്മെൻ്റിലാണ് സൽമാനും കുടുംബവും താമസിക്കുന്നത്. കഴിഞ്ഞ വർഷം സൽമാൻ്റെ വീടിനു നേരെ ലോറൻസ് ബിഷ്‌ണോയി സംഘത്തിൻ്റെ ആക്രമണമുണ്ടായിരുന്നു. ഇതിനു ശേഷം സൽമാൻ്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. വൈ-പ്ലസ് സുരക്ഷയുള്ള താരത്തിന് പൊലീസ് എസ്‌കോര്‍ട്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മുൻ മഹാരാഷ്ട്ര മന്ത്രി ബാബാ സിദ്ദിഖിയുട കൊലപാതകത്തിന് ശേഷം സൽമാന് നേരെ വധഭീഷണി വ്യാപകമായിരുന്നു. ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റേതെന്ന പേരിലാണ് വധഭീഷണികളേറെയും.

Send your news and Advertisements

You may also like

error: Content is protected !!