154
ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ. ഡൽഹി സ്വദേശി തന്യ ത്യാഗി ആണ് മരിച്ചത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. കാനഡയിലെ കാൽഗറി സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു തന്യ. വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റർ വിദ്യാർത്ഥിയുടെ മരണം സ്ഥിരീകരിച്ചു. കനേഡിയൻ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും തന്യയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കാനഡയിലെ ഇന്ത്യൻ എംബസി എക്‌സിൽ അറിയിച്ചു.