കനേഡിയന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി വിജയത്തിലേക്ക്. ലിബറല്‍ പാര്‍ട്ടിയുടെ മാര്‍ക് കാര്‍ണി പ്രധാനമന്ത്രിയായി തുടരും. കൺസർവേറ്റീവ് പാർട്ടി നേതാവ് പിയേർ പൊളിയേവ് പരാജയം അംഗീകരിക്കുകയും പ്രധാനമന്ത്രി മാർക് കാർണിയെ അഭിനന്ദിക്കുകയും ചെയ്തു. ട്രംപിന് കാനഡയെ തകര്‍ക്കാനാവില്ലെന്നും, അമേരിക്കയുമായി ഉണ്ടായിരുന്ന സഹകരണ ബന്ധം അവസാനിച്ചുവെന്നും മാര്‍ക് കാര്‍ണി പറഞ്ഞു.
കേവല ഭൂരിപക്ഷത്തിനുള്ള 172 സീറ്റ് നേടാന്‍ ലിബറല്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. 168 സീറ്റുകള്‍ ലിബറല്‍ പാര്‍ട്ടിയും 144 സീറ്റ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും 23 സീറ്റ് ബി ക്യുവും 7 സീറ്റുകള്‍ എന്‍ ഡി പിയും ഒരു സീറ്റ് ഗ്രീന്‍ പാര്‍ട്ടിയും നേടുമെന്നാണ് വിലയിരുത്തല്‍. കണക്കുകളിൽ നേരിയ മാറ്റം വന്നേക്കാം.
കഴിഞ്ഞ മാര്‍ച്ചില്‍ പിരിച്ചുവിട്ട പാര്‍ലമെന്റില്‍ ലിബറല്‍ പാര്‍ട്ടിക്ക് 152 സീറ്റും കണ്‍സര്‍വേറ്റീവുകള്‍ക്ക് 120 സീറ്റുമാണ് ഉണ്ടായിരുന്നത്. 24 സീറ്റുള്ള ജഗ്മീത് സിംഗിന്റെ ന്യൂ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തില്‍ ലിബറല്‍ പാര്‍ട്ടി കഴിഞ്ഞ തവണ അധികാരത്തിലെത്തിയത്. മറ്റ് പാര്‍ട്ടികളുടെ പിന്തുണയില്ലെങ്കിലും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ പാര്‍ട്ടിയാകും കാനഡ ഭരിക്കുക.
തിരഞ്ഞെടുപ്പിൽ വമ്പൻ പരാജയം നുണഞ്ഞ ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്‍മീത് സിങ് രാജിവച്ചു. ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവും ഖാലിസ്ഥാൻ അനുകൂലിയുമായ ജഗ്മീത് സിംഗ് ബ്രിട്ടീഷ് കൊളംബിയയിലെ ബുർണാബി സെൻട്രൽ മണ്ഡലത്തിൽ എതിർ സ്ഥാനാർത്ഥികളോട് പരാജയപ്പെടുകയായിരുന്നു. ഫലം വന്നപ്പോൾ ജഗ്മീത് സിംഗ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 19 ശതമാനത്തിൽ താഴെ വോട്ടുമാത്രമേ ജഗ്മീത് സിംഗിന് നേടാൻ കഴിഞ്ഞുള്ളൂ. ലിബറൽ പാർട്ടിയുടെ വേഡ് ഷാംഗ് ജയം സ്വന്തമാക്കിയപ്പോൾ കൺസർവേറ്റീവ് പാർട്ടിയുടെ ജെയിംസ് യാൻ രണ്ടാമതെത്തി.