മെൽബൺ: കാഞ്ഞിരപ്പള്ളി അമലയുടെ ചരിത്ര നാടകം ‘തച്ചൻ’ ഓസ്ട്രേലിയയിലെ വിവിധ വേദികളിൽ പ്രദർശനത്തിന് എത്തുന്നു. 2025 സെപ്റ്റംബർ 26 മുതൽ നവംബർ മൂന്ന് വരെയാണ് നാടകം ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ പ്രദർശിപ്പിക്കപ്പെടുക. മെൽബൺ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ 18 വേദികളിലാണ് അവതരിപ്പിക്കപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക്: +61434339231, + 61431407022
തച്ചന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് രാജേഷ് ഇരുളം ആണ്. കഥ പ്രശസ്‌ത കഥാകൃത്ത് ഹേമൻ കുമാറിന്റേതാണ്. നിരവധി നാടകങ്ങൾക്ക് തിരക്കഥ എഴുതുകയും അതിൽ വേഷമിടുകയും ചെയ്യുന്ന ഒരു മികച്ച കലാകാരൻ കൂടിയാണ് അദേഹം. നിർമ്മാണം ഫാ. ജോസഫ് കൊച്ചുവീട്ടിൽ നിർവഹിച്ചിരിക്കുന്നു. 18 വേദികളിലാണ് നാടകം അവതരിപ്പിക്കപ്പെടുന്നത്. കേരളത്തിൽ നിന്നുള്ള 15 കലാകാരൻമാർ ഉൾപ്പെടുന്ന സംഘമാണ് ഇതിനായി ഓസ്ട്രേലിയയിൽ എത്തുന്നത്. നിരവധി മികച്ച നാടകങ്ങൾ വേദിയിൽ എത്തിച്ച സംഘത്തിന്റെ 36 -ാമത് നാടകമാണ് തച്ചൻ. കേരളത്തിൽ പ്രദർശനം ആരംഭിച്ച് രണ്ടാഴ്‌ചക്കുള്ളിൽ നൂറിലേറെ സ്റ്റേജുകളിൽ ബുക്കിങ് നേടിക്കൊണ്ട് ചരിത്രം കുറിച്ച നാടകമാണിത്. ആളുകളുടെ അംഗീകരാവും പ്രശംസയും പിടിച്ചു പറ്റാൻ കാരണം തച്ചൻ്റെ അവതരണ മികവ് തന്നെയാണ്.
ഓസ്ട്രേലിയയിൽ ആദ്യമായിട്ട് ഇത്തരത്തിൽ പൂർണമായൊരു നാടകം ഇത്രയധികം വേദികളിൽ കേരളത്തിൽ നിന്നുള്ള കലാകാരൻ എത്തി അവതരിപ്പിക്കുന്നത്. ഒരു നാടക ട്രൂപ്പ് വന്ന് വിദേശത്ത് അവതരിപ്പിക്കുന്ന ഒരു സംമ്പൂർണ നാടകമാണ് തച്ചൻ.
താൻ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടി ഗർഭിണി ആണെന്ന് അറിയുമ്പോൾ വിശുദ്ധ യൗസേഫ് പിതാവിന് ഉണ്ടാകുന്ന മാനസികവേദനയും വൈകാരിക നിമിഷങ്ങളും എത്ര മനോഹരവും ഹൃദയ സ്‌പർശവുമായിട്ടാണ് തച്ചനിൽ അവതരിപ്പിരിക്കുന്നത്. ഒരു മുഴുനീള കുടുംബ ചിത്രം കണ്ടിറങ്ങിയ മനസുഖമാണ് തച്ചൻ കാണികൾക്ക് സമ്മാനിക്കുന്നത്. തച്ചൻ മലയാള ബൈബിൾ നാടക ചരിത്രത്തിൽ പുതു ചരിത്രം കുറിച്ച് ജൈത്രയാത്ര തുടരുകയാണ്.