സംവിധായകരിൽ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തിൽ നടപടിയുമായി ഫെഫ്‌ക. ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയേയും സസ്‌പെന്റ് ചെയ്തു. ഇന്ന് പുലർച്ചയോടെ ഇരുവരെയും കഞ്ചാവുമായി കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് പിടികൂടുകയായിരുന്നു.1.6 ഗ്രാം കഞ്ചാവ് പരിശോധനയിൽ കണ്ടെത്തിയത്. ഡയറക്ടേഴ്സ് യൂണിയൻ ഓൺലൈനായി ചേർന്ന അടിയന്തിര എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് സസ്‌പെൻഷൻ നൽകിയത്.
എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടയച്ചു. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം ഫ്ലാറ്റിൽ പരിശോധന നടത്തുകയായിരുന്നു. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയിലാണ് പ്രമുഖ സംവിധായകര്‍ തന്നെ ലഹരിയുമായി അറസ്റ്റിലാവുന്നത്.
സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും കഞ്ചാവുമായി അറസ്റ്റില്‍