Thursday, July 3, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ഓപ്പറേഷൻ സിന്ധു: 290 പേർ കൂടി തിരിച്ചെത്തി; ഇതുവരെ ഇന്ത്യയിലെത്തിച്ചത് 1117 പേരെ
ഓപ്പറേഷൻ സിന്ധു: 290 പേർ കൂടി തിരിച്ചെത്തി; ഇതുവരെ ഇന്ത്യയിലെത്തിച്ചത് 1117 പേരെ

ഓപ്പറേഷൻ സിന്ധു: 290 പേർ കൂടി തിരിച്ചെത്തി; ഇതുവരെ ഇന്ത്യയിലെത്തിച്ചത് 1117 പേരെ

by Editor

ന്യൂഡൽഹി ഓപ്പറേഷൻ സിന്ധു ദൗത്യത്തിലൂടെ 290 ഇന്ത്യക്കാരെക്കൂടി ഇറാനിൽനിന്ന് ഡൽഹിയിലെത്തിച്ചു. ഇറാനിൽ നിന്നുള്ള അഞ്ചാമത്തെ പ്രത്യേക വിമാനമാണ് ശനിയാഴ്‌ച രാത്രി എത്തിയത്. ഇറാനിലെ ‘മാഹൻ എയർ’ കമ്പനിയുടെ ചാർട്ടേഡ് വിമാനത്തിലാണു മഷ്ഹദിൽനിന്ന് നേരിട്ട് ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചത്. വ്യാഴാഴ്ച്‌ച അർമീനിയ, ദോഹ എന്നിവിടങ്ങളിൽനിന്നായി 110 പേരെ ഇന്ത്യയിലെത്തിച്ചിരുന്നു.

യുദ്ധസാഹചര്യത്തിൽ അടച്ച വ്യോമപാത ഇന്ത്യക്കാർക്കുവേണ്ടി കഴിഞ്ഞദിവസം തുറന്നുകൊടുത്തിരുന്നു. കഴിഞ്ഞ ദിവസം ഒരു മലയാളിയും ദൗത്യത്തിന്റെ ഭാഗമായി രാജ്യത്തെത്തി. ടെഹ്റാൻ ഷാഹിദ് ബെഹ്ഷത്തി സർവകലാശാല ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ മലപ്പുറം സ്വദേശി ഫാദിലയാണ് തിരികെയെത്തിയത്. ഫാദിലയെ സ്വീകരിക്കാൻ കേരള ഹൗസ് അധികൃതരും അച്ഛനും വിമാനത്താവളത്തിൽ എത്തിയിരുന്നു.

ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇതുവരെ 1117 പേരെ തിരികെ എത്തിച്ചുവെന്നു വിദേശ മന്ത്രാലയം അറിയിച്ചു. തുർക്ക്‌മെനിസ്‌ഥാന്റെ തലസ്ഥാനമായ അഷ്ഗബട്ടിൽനിന്ന് ഇന്ന് 2 വിമാനങ്ങൾ കൂടി ഇന്ത്യക്കാരെ എത്തിക്കും. ഇറാൻ വ്യോമപാത തുറക്കുന്നതിനു മുൻപ് തുർക്ക്മെനിസ്ഥാനിലേക്കു പോയവരാണിവർ. നേപ്പാൾ, ശ്രീലങ്ക എന്നീ സർക്കാരുകളുടെ അഭ്യർഥനപ്രകാരം അവിടത്തെ പൗരരെയും ഇറാനിൽ നിന്ന് ഇന്ത്യ കൊണ്ടുവരും.

Send your news and Advertisements

You may also like

error: Content is protected !!