Thursday, July 31, 2025
Mantis Partners Sydney
Home » ‘ഒരു വടക്കൻ വീരഗാഥ’ റി റിലീസിന്; ഫെബ്രുവരി 7-ന് തിയേറ്ററിൽ.
'ഒരു വടക്കൻ വീരഗാഥ' റി റിലീസിന്; ഫെബ്രുവരി 7-ന് തിയേറ്ററിൽ.

‘ഒരു വടക്കൻ വീരഗാഥ’ റി റിലീസിന്; ഫെബ്രുവരി 7-ന് തിയേറ്ററിൽ.

by Editor

മലയാള സിനിമയില്‍ ഐതിഹാസിക സ്ഥാനമുള്ള ‘ഒരു വടക്കന്‍വീരഗാഥ’ ഫെബ്രുവരി ഏഴിന് വീണ്ടും തിയറ്ററുകളിലെത്തും. എസ് ക്യൂബ് ഫിലിംസ് ആണ് നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ തേച്ചുമിനുക്കി ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചിത്രം ഇനി ഫോര്‍ കെ ഡിജിറ്റല്‍ മിഴിവിലും ഡോള്‍ബി അറ്റ്മോസിന്റെ ശബ്ദഭംഗിയിലും ആസ്വദിക്കാം.

1989-ൽ പുറത്തിറങ്ങിയ ചിത്രം 35 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും ബിഗ് സ്ക്രീനിൽ എത്തുന്നത്. വടക്കൻ പാട്ടുകളെ ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തിൽ ചന്തു ചേകവരെന്ന ഐതിഹാസിക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സുരേഷ് ഗോപി, ബാലൻ കെ.നായർ, ക്യാപ്റ്റൻ രാജു, മാധവി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ചിത്രത്തിന്റെ റി റിലീസ് ചന്തുവിന്റെ കഥയ്ക്ക് വേറിട്ട ദൃശ്യഭാഷയൊരുക്കിയ എം.ടി. വാസുദേവന്‍ നായര്‍ക്കുള്ള ആദരം കൂടിയാണ്. റി ലീസിനു മുന്നോടിയായി പുറത്തിറക്കിയ ടീസറിന് വന്‍ വരവേല്‍പാണ് ലഭിച്ചത്. മമ്മൂട്ടിയാണ് ഇത് പ്രേക്ഷകര്‍ക്കായി അവതരിപ്പിച്ചത്.

Send your news and Advertisements

You may also like

error: Content is protected !!