Mantis Partners Sydney
Friday, February 6, 2026
Mantis Partners Sydney
Home » ഒന്നാം തീയതി ശമ്പളം; കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർക്ക് ആശ്വാസം
കെ.എസ്.ആർ.ടി.സി

ഒന്നാം തീയതി ശമ്പളം; കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർക്ക് ആശ്വാസം

by Editor

തൃശൂർ: വര്‍ഷങ്ങളോളമുള്ള കാത്തിരിപ്പിന് ശേഷം, കെ എസ് ആർ ടി സി ജീവനക്കാർക്ക് ഒന്നാം തീയതിയിൽ ശമ്പളം ലഭിച്ചു. മാര്‍ച്ച് മാസത്തിലെ ശമ്പളം ഇന്നലെ (1 -4-2025) ഒറ്റത്തവണയായി വിതരണം ചെയ്തു. ഇന്നലെ തന്നെ ശമ്പള ഇനത്തിൽ 80 കോടിയുടെ വിതരണം പൂർത്തിയാക്കിയതായി കെ.എസ്.ആർ.ടി.സി അറിയിച്ചു.

2020 ഡിസംബറിലാണ് കെ എസ് ആർ ടി സിയിൽ ഇത്തരം ശമ്പള വിതരണം നടത്തിയത്. ഇതിനായി ഓവർഡ്രാഫ്റ്റ് എടുത്താണ് ശമ്പളം വിതരണം ചെയ്തത്. 10.8% പലിശ നിരക്കിൽ എസ്.ബി.ഐ.യിലൂടെ 100 കോടിയുടെ ഓവർഡ്രാഫ്റ്റ് ഓരോ മാസവും അനുവദിച്ചിട്ടുണ്ട്.

നിലവിലെ സർക്കാർ സഹായത്തിൽ 50 കോടി രൂപ ഓവർഡ്രാഫ്റ്റിൽ അടയ്ക്കപ്പെടുകയും, തുടർന്നു ചെലവ് കുറച്ചും വരുമാനം കൂട്ടിയുമുള്ള ബാക്കി തുക 20-ന് മുൻപ് അടയ്ക്കാനുള്ള പദ്ധതി നടപ്പിലാക്കി. തുടർന്നും എല്ലാമാസവും ശമ്പളം ഇതുപോലെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ.

Send your news and Advertisements

You may also like

error: Content is protected !!