201
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഏഷ്യാ പസഫിക് ഭദ്രാസനത്തിന്റെ ഫാമിലി കോൺഫറൻസായ എൻക്രിസ്റ്റോസ്-25 സിഡ്നിയിൽ നടത്തപ്പെട്ടു. ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ്, ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, ഗീവർഗീസ് മാർ ഫിലക്സീനോസ് മെത്രാപ്പോലീത്ത, ഭദ്രാസന സെക്രട്ടറി തോമസ് വർഗീസ് കോർ – എപ്പിസ്കോപ്പ തുടങ്ങിയവർ നേതൃത്വം നൽകി. സിങ്കപ്പൂർ, മലേഷ്യ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നായി വൈദീകരും വിശ്വാസികളും പങ്കെടുത്തു.