166
കടയ്ക്കാവൂർ പോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് യൂ ട്യൂബർ സൂരജ് പാലാക്കാരനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം, യൂട്യൂബിൽ സൂരജ് പാലാക്കാരൻ ഉപയോഗിക്കുന്ന ഭാഷയെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. “എന്ത് തരം ഭാഷയാണിത്? സമൂഹത്തിൽ എന്തോ കുഴപ്പമുണ്ട്,” എന്ന് ജസ്റ്റിസ് സൂര്യ കാന്തും ജസ്റ്റിസ് എൻ. കെ. സിംഗും ഉൾപ്പെട്ട ബെഞ്ച് വിമർശിച്ചു.