Thursday, October 16, 2025
Mantis Partners Sydney
Home » ഉപതിരഞ്ഞെടുപ്പിനൊരുങ്ങി നിലമ്പൂർ; ആകെ 263 പോളിങ് ബൂത്തുകൾ.
നിലമ്പൂർ

ഉപതിരഞ്ഞെടുപ്പിനൊരുങ്ങി നിലമ്പൂർ; ആകെ 263 പോളിങ് ബൂത്തുകൾ.

by Editor

മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മുൻ എംഎൽഎ പിവി അൻവർ രാജിവെച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. പുതിയ പോളിങ് ബൂത്തുകളും, വോട്ടർമാർക്കായുള്ള സൗകര്യങ്ങളും ഒരുക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മണ്ഡലത്തിൽ 59 പുതിയ ബൂത്തുകൾ ഉൾപ്പെടെ ആകെ 263 പോളിങ് ബൂത്തുകൾ ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഓരോ ബൂത്തിലെയും വോട്ടർമാരുടെ എണ്ണം 1200-ൽ പരിമിതപ്പെടുത്തുന്നതിനും, ആക്സിലറി ബൂത്തുകൾക്ക് പകരം സ്ഥിരബൂത്തുകൾ ഒരുക്കുന്നതിനും കമ്മീഷൻ നിർദേശങ്ങൾ നൽകി കഴിഞ്ഞു. ബൂത്ത് ലെവൽ ഓഫീസർമാരെ നിയമിക്കുന്ന നടപടികൾയും വേഗത്തിലായിരിക്കുന്നു. എല്ലാ പോളിങ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.

നിലമ്പൂർ ഉൾപ്പെടെ ആറു നിയോജക മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുക്കുകയാണ്. മെയ് 5-ന് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കാനാണ് തീരുമാനം. അതിനുശേഷം തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെടുമെന്നാണ് സൂചന. മെയ് മാസത്തിൽ തന്നെ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.

മുന്നണികളും തിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ ആരംഭിച്ചു. യുഡിഎഫ് എപി അനിൽകുമാർക്ക് ചുമതല നൽകി. സ്ഥാനാർത്ഥിയായി വിഎസ് ജോയി അല്ലെങ്കിൽ ആര്യാടൻ ഷൗക്കത്ത് എത്താൻ ആണ് സാധ്യത. എൽഡിഎഫ് (സിപിഎം) മണ്ഡലത്തിന്റെ ചുമതല നൽകിയിരിക്കുന്നത് എം സ്വരാജിനാണ്. പിവി അൻവർ നിലമ്പൂരിൽ മത്സരിക്കില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ചൂടിലേക്ക് നിലമ്പൂര്‍ നിയമസഭാ മണ്ഡലം

Send your news and Advertisements

You may also like

error: Content is protected !!