ഇസ്രയേൽ ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് യുഎൻ ആണവോർജ ഏജൻസി (ഐഎഇഎ). ഇറാന്‍ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ഐഎഇഎക്ക് ഉറപ്പുവരുത്താന്‍ കഴിയുമെന്നും ഏജന്‍സി ഡയറക്ടര്‍ റാഫേല്‍ ഗ്രോസി യുഎന്‍ രക്ഷാസമിതിയില്‍ പറഞ്ഞു.
ഇറാനും യൂറോപ്യൻ യൂണിയനുമായുള്ള ചർച്ച ഗുണം ചെയ്യില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അമേരിക്കയുമായുള്ള ചർച്ചയ്ക്കാണ് ഇറാന് താത്പര്യം. ഇസ്രയേലിനോട് ആക്രമണം നിർത്താൻ പറയാൻ യുഎസിന് ബുദ്ധിമുട്ടുണ്ട്. ഇറാൻ അടുത്തെങ്ങും ആണവായുധം നിർമിക്കില്ലെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് ട്രംപ് തള്ളുകയും ചെയ്തു. ഇസ്രയേൽ ആക്രമണം നിർത്താതെ ആണവചർച്ച പുനരാരംഭിക്കാനാകില്ലെന്ന നിലപാടിലാണ് ഇറാൻ. യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും നയതന്ത്രജ്ഞരും നടത്തിയ ചർച്ചയിലാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി നിലപാട് വ്യക്തമാക്കിയത്. യുകെ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യൂറോപ്പിലെ നയതന്ത്രജ്ഞരുമാണ് ഇന്നലെ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇസ്രയേൽ ആക്രമണം തുടർന്നാൽ സ്വയംപ്രതിരോധമെന്ന അവകാശം ഇറാൻ നിർവഹിക്കുമെന്നും വിദേശകാര്യമന്ത്രി പ്രതികരിച്ചു.
അതിനിടെ ഇസ്രയേലും ഇറാനും പരസ്പരം ആക്രമണം തുടരുകയാണ്. ഇറാനില്‍ മരണസംഖ്യ 657 ആയി. ഇസ്രയേലിലേത് 25-ഉം. ഇറാനിലെ ഇസ്ഫഹാൻ ആണവ കേന്ദ്രം ഇസ്രായേൽ ലക്ഷ്യമിട്ടതായി ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു, അപകടകരമായ വസ്തുക്കളുടെ ചോർച്ചയൊന്നും ഉണ്ടായിട്ടില്ലെന്നാണ് സൂചന. മറ്റൊരു അക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഖുദ്സ് ഫോഴ്സിലെ പലസ്തീൻ കോർപ്സിന്റെ കമാൻഡറായിരുന്ന മുഹമ്മദ് സയീദ് ഇസാദി കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു. ഇസ്രായേലിനെതിരെ ആക്രമണങ്ങൾ ഏകോപിപ്പിച്ചുകൊണ്ടിരുന്നത് സയീദ് ഇസാദിയായിരുന്നുവെന്നാണ് റിപ്പോർട്ട്. ടെഹ്‌റാന്റെ തെക്ക് ഭാഗത്തുള്ള കോം നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ വെച്ചാണ് ഇസാദി കൊല്ലപ്പെട്ടത്. ഇറാനിൽ ഇന്നു നടത്തിയ ആക്രമണത്തിൽ ഐആർജിസി ഡ്രോൺ ബ്രിഗേഡ് കമാൻഡർ അമിൻപൂർ ജൗദാകി കൊല്ലപ്പെട്ടതായി ഇസ്രായേൽ വ്യോമസേന അറിയിച്ചു.
ഇസ്രയേലിന്റെ സുപ്രധാന ശാസ്ത്രകേന്ദ്രത്തിന് നേരെ ഇറാന്റെ ആക്രമണം ഉണ്ടായി. റെഹോവോത്തിലുള്ള വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. ആരും മരിച്ചില്ലെങ്കിലും ഇവിടത്തെ പല ലാബുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് കൂടാതെ തെക്കന്‍ ഇസ്രയേലിലെ ജനവാസകേന്ദ്രങ്ങളില്‍ പതിച്ച ഇറാന്‍ മിസൈലേറ്റ് ഏതാനും കെട്ടിടങ്ങള്‍ക്ക് കേടുപറ്റി.
ഇസ്രയേല്‍ നഗരമായ ബീര്‍ഷെബ ലക്ഷ്യമാക്കി ഇറാൻ ആക്രമണം; മദ്ധ്യസ്ഥ ശ്രമങ്ങളുമായി യൂറോപ്യൻ യൂണിയൻ