അയോദ്ധ്യ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി സന്ദേശം. തിങ്കളാഴ്ച രാത്രി ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ മെയിലിലാണ് സന്ദേശം ലഭിച്ചത്. സംഭവത്തിൽ യുപി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് രാമ ക്ഷേത്രത്തിൻറെ സുരക്ഷ വർദ്ധിപ്പിച്ചു. സന്ദേശം എത്തിയത് തമിഴ്നാട്ടിൽ നിന്നാണെന്നും പൊലീസ് അറിയിച്ചു. സൈബർ സെല്ലും അന്വേഷണം ആരംഭിച്ചു. ഇമെയിലിന്റെ ആധികാരികത സുരക്ഷാ ഏജൻസികൾ നിലവിൽ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
രാം മന്ദിറിൽ നിലവിൽ നിർമാണം പുരോഗമിക്കുന്ന സ്ഥലത്ത് ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്നാണ് ഇ മെയിലിൽ പറഞ്ഞിരിക്കുന്നത്. സുരക്ഷ വർദ്ധിപ്പിക്കാൻ ഇ-മെയിലൂടെ അജ്ഞാതൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. രാമജന്മഭൂമി ട്രസ്റ്റിന് പുറമേ ബരാബങ്കി, ചന്ദൗലി ജില്ലാ കലക്ടർമാർക്കും ഇ മെയിൽ ലഭിച്ചു.
നേരത്തെയും വിവിദ ഭീകരവാദ ഗ്രൂപ്പുകളുടെ ഭീഷണികൾ ക്ഷേത്രത്തിന് നേരെയുണ്ടായിട്ടുണ്ട്. ജനപ്രീതിയിൽ താജ്മഹലിനെ മറികടന്നകൊണ്ട് 2024-ൽ ഉത്തർപ്രദേശിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലമായി അയോധ്യയിലെ രാമക്ഷേത്രം മാറിയിരുന്നു. 135.5 ദശലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളാണ് ഈ കാലയളവിൽ എത്തിയത്.