ജർമൻ വിനോദസഞ്ചാരി ക്ലാര ടാക്സി ഡ്രൈവറുമായി അനായാസേന മലയാളത്തിൽ സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു. ക്ലാര ടാക്സിയിൽ കയറി മലയാളത്തിൽ അഭിവാദ്യം ചെയ്യുന്നതും അത് ഡ്രൈവറെ അദ്ഭുതപ്പെടുന്നതും വിഡിയോയിൽ ഉണ്ട്. മലയാളം സംസാരിക്കുന്ന ഒരു വിദേശിയെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് ഡ്രൈവർ മറുപടി നൽകി. തുടർന്ന് ഇരുവരും മലയാളത്തിൽ സൗഹൃദപരമായ സംഭാഷണം നടത്തി. മലയാളം പഠിക്കുകയാണെന്ന് ഇൻസ്റ്റഗ്രാമിൽ ക്ലാര പരാമർശിക്കുന്നുണ്ട്. ഈ വിഡിയോ പിന്നീട് തന്റെ അക്കൗണ്ടിൽ ക്ലാര പോസ്റ്റ് ചെയ്യുകയായിരുന്നു. വിഡിയോ വൈറലായതോടെ നിരവധിപേരാണ് ക്ലാരയുടെ മലയാളം ഭാഷാ പ്രാവീണ്യത്തെ പ്രശംസിച്ചത്. വിദേശ മലയാളികൾ മലയാളത്തെ ഉപേക്ഷിക്കുമ്പോൾ ആണ് ജർമൻകാര് മലയാളം പഠിച്ചു സംസാരിക്കുന്നത് എന്നതാണ് കൗതുകം.
View this post on Instagram
Photo Courtesy : https://www.instagram.com/keralaklara/