Thursday, July 31, 2025
Mantis Partners Sydney
Home » സ്നേഹസ്പർശം പദ്ധതിക്ക് കാസർഗോഡ് ജില്ലയിൽ തുടക്കം.
സ്നേഹസ്പർശം പദ്ധതിക്ക് കാസർഗോഡ് ജില്ലയിൽ തുടക്കം.

സ്നേഹസ്പർശം പദ്ധതിക്ക് കാസർഗോഡ് ജില്ലയിൽ തുടക്കം.

by Editor

നർക്കലക്കാട്/നീലേശ്വരം :- തിരുവനതപുരം ആസ്ഥാനമായ മന്നചാരിറ്റബിൾ ട്രസ്റ്റ് ഉമ്മൻ ചാണ്ടി സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കുന്ന സ്നേഹസ്പർശം പദ്ധതികൾക്ക് തുടക്കം കുറിച്ചു. നർക്കലക്കാട് കോട്ടമല എം.ജി.എം യു.പി സ്ക്കൂളിൽ നടന്ന ചടങ്ങിൽ ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ. എം. രാജഗോപാൽ എം.എൽ.എ മുഖ്യ സന്ദേശം നൽകി. മന്ന ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ. മറിയ ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം. ശ്രീ. ജോമോൻ ജോസ്, വെസ്റ്റ് എളരി ഗ്രാമപഞ്ചായത്ത് മെംബർ ശ്രീ സി.പി. സുരേഷ്, റവ. ജി.എം. സ്ക്കറിയ റമ്പാൻ, ഡി.സി.സി മുൻ പ്രസിഡൻ്റ് ശ്രീ. ഹക്കീം നർക്കലക്കാട് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി റവ. ഫാ. ഷാജൻ വർഗീസ്, തുടങ്ങിയവർ സംസാരിച്ചു.

ഇതിനോടനുബന്ധിച്ച് മന്ന ചാരിറ്റബിൾ ട്രസ്റ്റും ആസ്റ്റർ മിംമ്സ് ആശുപത്രിയും സഹകരിച്ച് കോട്ടമല എം.ജി.എം സ്ക്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ജനറൽ മെഡിസിൻ ഗൈനക്കോളജി ഇ എൻ ടി കാർഡിയോളജി ഓഫ്താൽമോളജി തുടങ്ങിയ ഡിപ്പാർട്ട്മെൻ്റുകളുടെ സൗജന്യ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു. ക്യാമ്പ് കോർഡിനേറ്റർ ശ്രീ. ബിനോയ് കെ ജോൺ, ശ്രീ. അബിൻ ജേക്കബ്, ശ്രീ. അജിത്ത് സി ഫിലിപ്പ്, ബാബു എടശ്ശേരിൽതുടങ്ങിയവർ നേതൃത്വം നൽകി.
2012 -ൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടക്കം കുറിച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ച് വരുന്ന ട്രസ്റ്റാണ് മന്ന ചാരിറ്റബിൾ ട്രസ്റ്റ്.

Send your news and Advertisements

You may also like

error: Content is protected !!