Thursday, October 16, 2025
Mantis Partners Sydney
Home » വഖഫ് നിയമ ഭേദഗതി ബിൽ: കെസിബിസി നിലപാടിനെ സ്വാഗതം ചെയ്‌ത്‌ നിർമലാ സീതാരാമനും കിരൺ റിജ്ജുവും
വഖഫ് നിയമ ഭേദഗതി ബിൽ: കെസിബിസി നിലപാടിനെ സ്വാഗതം ചെയ്‌ത്‌ നിർമലാ സീതാരാമനും കിരൺ റിജ്ജുവും

വഖഫ് നിയമ ഭേദഗതി ബിൽ: കെസിബിസി നിലപാടിനെ സ്വാഗതം ചെയ്‌ത്‌ നിർമലാ സീതാരാമനും കിരൺ റിജ്ജുവും

by Editor

ന്യൂഡൽഹി: വഖഫ് നിയമഭേദഗതി ബില്ല് പാർലമെൻ്റിൽ ചർച്ചയ്ക്ക് വരുമ്പോൾ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികൾ വോട്ടു ചെയ്യണമെന്ന കെസിബിസി നിലപാടിനെ സ്വാഗതം ചെയ്‌ത്‌ കേന്ദ്ര മന്ത്രിമാരായ കിരൺ റിജ്ജുവും നിർമല സീതാരാമനും.

ഒരു മന്ത്രി എന്ന നിലയിലും ന്യൂനപക്ഷ സമുദായ അംഗം എന്ന നിലയിലും വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെസിബിസി) കേരളത്തിലെ എല്ലാ എംപിമാരോടും അഭ്യർത്ഥിക്കുന്നതിനെ താൻ സ്വാഗതം ചെയ്യുന്നു എന്ന് കിരൺ റിജ്ജുവും നിലവിലുള്ള വഖഫ് നിയമത്തിലെ അന്യായവും ഭരണഘടനാ വിരുദ്ധവുമായ വകുപ്പുകൾ ഭേദഗതി ചെയ്യണമെന്ന കെസിബിസിയുടെ ആഹ്വാനം സ്വാഗതാർഹമായ നടപടിയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.

Send your news and Advertisements

You may also like

error: Content is protected !!