Tuesday, March 24, 2026
Home » ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന യുവതി യുവാക്കൾ പിടിയിൽ
ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന യുവതി യുവാക്കൾ പിടിയിൽ

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന യുവതി യുവാക്കൾ പിടിയിൽ

by Editor
Send your news and Advertisements

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതികളടക്കം 4 പേർ എക്സൈസ് പിടിയിൽ. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ്‌ ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ്‌ ജംഷീൽ, ഇരിക്കൂർ സ്വദേശി റഫീന, കണ്ണൂർ സ്വദേശിനി ജസീന എന്നിവരാണ് പിടിയിലായത്. കണ്ണൂർ പറശ്ശിനിക്കടവിൽ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്നു. ലഹരി ഉപയോഗത്തിനായി മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് ഇവർ ലോഡ്ജിലെത്തിയതെന്ന് എക്സൈസ് വ്യക്തമാക്കി. 490 മില്ലിഗ്രാം MDMA, ടെസ്റ്റ്യൂബുകൾ, ലാമ്പുകൾ എന്നിവ കണ്ടെടുത്തു.

പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തിൻ്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ യുവതികൾ വീട്ടുകാരെ തന്ത്രപൂർവ്വം പറ്റിക്കുകയായിരുന്നുവെന്ന് എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തി. വീട്ടിൽ നിന്ന് വിളിക്കുമ്പോഴെല്ലാം ഫോൺ പരസ്പരം കൈമാറി റഫീനയും ജസീനയും ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് എക്സൈസ് പറയുന്നത്. എക്സൈസ് അറസ്റ്റ് ചെയ്ത‌പ്പോഴാണ് ഇവർ കബളിപ്പിക്കുകയായിരുന്നുവെന്ന് വീട്ടുകാരും അറിയുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ പരസ്പരം പരിചയപ്പെടുന്നത്.

ആലപ്പുഴ ചേർത്തലയിൽ 100 ഗ്രാം MDMAയുമായി യുവാവ് പിടിയിലായി. ഓച്ചിറ സ്വദേശി സുഭാഷിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ബെംഗളൂരുവിൽ നിന്നു കൊല്ലത്തേക്ക് വന്ന സ്വകാര്യ ബസിലാണ് MDMA കടത്താൻ ശ്രമിച്ചത്.

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷൽ ഡ്രൈവിൽ 114 കേസുകളിലായി 149 പേർകൂടി അറസ്റ്റിലായി. ആകെ 26.17 ഗ്രാം എംഡിഎംഎ, 533 ഗ്രാം കഞ്ചാവ്, 100 കഞ്ചാവ് ബീഡികൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ഒരു മാസത്തിനിടെ ലഹരിമരുന്ന് പരിശോധനയുടെ ഭാഗമായി 7.09 കോടി രൂപയുടെ ലഹരി വസ്‌തുക്കളാണ് എക്സൈസ് പിടികൂടിയത്. അബ്കാരി കേസുകളിൽ ഒളിവിലായിരുന്ന പ്രതികൾ ഉൾപ്പെടെ 1501 പേരെയും ലഹരിമരുന്ന് കേസുകളിലായി 1316 പേരെയും എക്സൈസ് അറസ്‌റ്റ് ചെയ്തു‌. 1686 അബ്കാരി കേസുകളും 1313 ലഹരിമരുന്ന് കേസുകളും 7483 പുകയില കേസുകളും ഉൾപ്പെടെ 10,495 കേസുകളാണ് കഴിഞ്ഞ മാസം മാത്രം എക്സൈസ് റജിസ്‌റ്റർ ചെയ്തത്.

You may also like

error: Content is protected !!