Tuesday, March 24, 2026
Home » മദ്യപാനം മൂലമുണ്ടാകുന്ന കാൻസർ മരണങ്ങൾ US-ൽ ഇരട്ടിച്ചു.
മദ്യപാനം

മദ്യപാനം മൂലമുണ്ടാകുന്ന കാൻസർ മരണങ്ങൾ US-ൽ ഇരട്ടിച്ചു.

by Editor
Send your news and Advertisements

യു.എസ്സിൽ മദ്യപാനം മൂലമുണ്ടാകുന്ന കാൻസർ മരണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. 1990-കളിൽ 12,000-ത്തിൽ താഴെ മരണം മാത്രം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 2021-ലെ കണക്കുകൾ പരിശോധിക്കുമ്പോൾ 23,000-ത്തിലധികം പേർ മരിച്ചതായാണ് ​പഠനത്തിൽ പറയുന്നത്. 55 വയസ്സും അതിൽ കൂടുതലുമുള്ള പുരുഷന്മാർക്കിടയിലാണ് ഈ വർധനവ് രേഖപ്പെടുത്തിയത്. അതേസമയം, ഇതേ കാലയളവിൽ യു.എസ്സിലെ മൊത്തത്തിലുള്ള കാൻസർ മരണങ്ങൾ ഏകദേശം 35 ശതമാനം കുറഞ്ഞിട്ടുണ്ടെന്നാണ് അമേരിക്കൻ കാൻസർ സൊസൈറ്റി വ്യക്തമാക്കുന്നത്. സ്തനാർബുദം, കരൾ, വൻകുടൽ, തൊണ്ട, വോയ്സ് ബോക്സ്, വായ, അന്നനാളം എന്നീ ശരീരഭാഗങ്ങളെ ബാധിക്കുന്നവ എന്നിങ്ങനെ ഏഴ് തരം കാൻസറുകൾ മദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതായാണ് പഠനത്തിൽ പറയുന്നത്.

You may also like

error: Content is protected !!