Tuesday, March 24, 2026
Home » ‘പ്രിൻസ് ആൻഡ് ഫാമിലി’ യിലെ ആദ്യ ഗാനം പുറത്തിറങ്ങി.
'പ്രിൻസ് ആൻഡ് ഫാമിലി' യിലെ ആദ്യ ഗാനം പുറത്തിറങ്ങി.

‘പ്രിൻസ് ആൻഡ് ഫാമിലി’ യിലെ ആദ്യ ഗാനം പുറത്തിറങ്ങി.

by Editor
Send your news and Advertisements

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് ദിലീപ് നായകനാകുന്ന ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ യിലെ അഫ്‌സല്‍ ആലപിച്ച ‘ഹാര്‍ട്ട് ബീറ്റ് കൂടണ്’ എന്ന (റൊമാന്റിക് പെപ്പി) ഗാനം പുറത്തിറങ്ങി. ദിലീപിന്റെ 150-ാമത്തെ ചിത്രമാണ് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രവും. 10 വര്‍ഷത്തിന് ശേഷം ഒരു ദിലീപ് ചിത്രത്തില്‍ അഫ്‌സല്‍ പാടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിനുവേണ്ടി സംഗീതം നല്‍കിയത് സനല്‍ ദേവ്. ലിറിക്‌സ് വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്.

ചിത്രത്തില്‍ ദിലീപിനോടൊപ്പം ധ്യാന്‍ ശ്രീനിവാസന്‍, ബിന്ദു പണിക്കര്‍, സിദ്ധിഖ്, മഞ്ജു പിള്ള, ഉര്‍വശി, ജോണി ആന്റണി എന്നീ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ബിന്റോ സ്റ്റീഫന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ പ്രിന്‍സ് എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തില്‍ ധ്യാന്‍ ശ്രീനിവാസനും എത്തുന്നു. ഛായാഗ്രഹണം രെണ ദിവെ. എഡിറ്റര്‍ സാഗര്‍ ദാസ്. സൗണ്ട് മിക്‌സ് എം ആര്‍ രാജകൃഷ്ണന്‍.

You may also like

error: Content is protected !!