Tuesday, July 22, 2025
Mantis Partners Sydney
Home » പ്രഭാസ് നായകനാകുന്ന ‘രാജാ സാബി’ന്‍റെ ടീസർ പുറത്തിറങ്ങി.
പ്രഭാസ് നായകനാകുന്ന 'രാജാ സാബി'ന്‍റെ ടീസർ പുറത്തിറങ്ങി.

പ്രഭാസ് നായകനാകുന്ന ‘രാജാ സാബി’ന്‍റെ ടീസർ പുറത്തിറങ്ങി.

by Editor

പ്രഭാസ് നായകനാകുന്ന ‘രാജാ സാബി’ന്‍റെ ടീസർ പുറത്തിറങ്ങി. ഹൈദരാബാദിൽ വെച്ചാണ് ഈ ഹൊറർ-ഫാന്‍റസി ചിത്രത്തിന്‍റെ ഗ്രാൻഡ് ടീസർ ലോഞ്ച് നടന്നത്. ഡിസംബർ 5-നാണ് മാരുതി തിരിക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ വേള്‍ഡ് വൈഡ് റിലീസ്. മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

”രാജാസാബിലൂടെ, ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വലിയ സിനിമ നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. പ്രേക്ഷകരെ ഒരു അതിശയകരമായ ലോകത്തേക്ക് ആകർഷിക്കുന്നതാണ് ഇതിലെ കഥയും സെറ്റുകളും” എന്നാണ് ടീസർ പുറത്തിറക്കുന്ന വേളയിൽ നി‍ർമ്മാതാവ് ടി.ജി വിശ്വപ്രസാദ് പറഞ്ഞത്. ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്ന ടാഗ് ലൈനുമായാണ് ചിത്രം എത്തുന്നത്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ല്‌ലയാണ് സഹനിർമ്മാതാവ്. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോ ഗ്രഫി: രാം ലക്ഷ്മ‌മൺ, കിംഗ്‌ സോളമൻ, വിഎഫ്എക്‌സ്: ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.

Send your news and Advertisements

You may also like

error: Content is protected !!