Thursday, October 16, 2025
Mantis Partners Sydney
Home » കോഴിക്കോട്ട് എംഡിഎംഎയുമായി 4 പേർ പിടിയിൽ.
കോഴിക്കോട്ട് എംഡിഎംഎയുമായി 4 പേർ പിടിയിൽ.

കോഴിക്കോട്ട് എംഡിഎംഎയുമായി 4 പേർ പിടിയിൽ.

by Editor

കോഴിക്കോട്: 27 ഗ്രാം എംഡിഎംഎയുമായി യുവതികൾ അടക്കം നാലുപേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ പി.അമർ (32), എം.കെ.വൈഷ്ണവി(27), കുറ്റ്യാടി സ്വദേശി ടി.കെ. വാഹിദ് (38) തലശേരി സ്വദേശിനി വി.കെ.ആതിര (30) എന്നിവരാണ് പിടിയിലായത്. പുലർച്ചെ ബീച്ച് റോഡിൽ ആകാശവാണിക്ക് സമീപത്ത് വെച്ച് എംഡിഎംഎ കാറിൽ കടത്താനായിരുന്നു ശ്രമം. ഡിസിപിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും ടൗൺ പൊലീസും ചേർന്നാണ് സംഘത്തെ പിടികൂടിയത്. കണ്ണൂരിൽ നിന്ന് കാറിൽ കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതായിരുന്നു പ്രതികളുടെ രീതി.

Send your news and Advertisements

You may also like

error: Content is protected !!