Tuesday, March 24, 2026
Home » ഇറാൻ-ഇസ്രയേൽ യുദ്ധം: ക്രൂഡ് ഓയിൽ വില കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ
ക്രൂഡോയിൽ വില കുതിച്ചുയരുന്നു.

ഇറാൻ-ഇസ്രയേൽ യുദ്ധം: ക്രൂഡ് ഓയിൽ വില കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

by Editor
Send your news and Advertisements

ഇറാൻ-ഇസ്രയേൽ സംഘർഷം ആറ് ദിവസം പിന്നിടുമ്പോൾ എണ്ണ വില കുതിച്ചുയരുന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില 76 ഡോളറും കടന്നതോടെ ക്രൂഡ് ഓയിൽ വില കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ഇന്നത്തെ എണ്ണ വില. ബ്രെന്റ്റ് ക്രൂഡ് ഫ്യൂച്ചറുകൾ കഴിഞ്ഞ വ്യാപാര സെഷനിൽ 4.4 ശതമാനം വർധിച്ച് ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി.

ഇറാനും ഇസ്രയേലും സൈനിക ആക്രമണങ്ങൾ തുടരുന്നതോടെ ആഗോള വിപണികളിൽ ദീർഘകാല അനിശ്ചിതത്വത്തിൻ്റെ തുടക്കമായിരിക്കും ഇതെന്നാണ് വിദഗ്‌ധർ വിലയിരുത്തുന്നത്. ഇസ്രയേൽ ആക്രമണത്തിന് ഇറാൻ ഹോർമുസ് കടലിടുക്ക് വഴി പ്രതികാരം ചെയ്‌താൽ പ്രതിസന്ധി രൂക്ഷമാകും.

ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം മുടങ്ങിയാൽ എണ്ണ വില നിയന്ത്രണാതീതമാകും. കാരണം, ഏകദേശം 20 ശതമാനം എണ്ണ കയറ്റുമതിയുടെയും ഒരു പ്രധാന മാർഗമാണ് ഹോർമുസ് കടലിടുക്ക്. ലോകത്തിലെ എൽഎൻജി വ്യാപാരത്തിൻ്റെ ഏകദേശം 20 ശതമാനവും ക്രൂഡ് ഓയിൽ കയറ്റുമതിയുടെ വലിയൊരു ഭാഗവും ഇറാന് വടക്കും അറേബ്യൻ ഉപദ്വീപിനു തെക്കുമായി സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നു പോകുന്നത്. ഹോർമുസ് കടലിടുക്കിനു ചുറ്റുമുണ്ടാകുന്ന ഏതൊരു തടസവും ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയെ ബാധിച്ചേക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു.

You may also like

error: Content is protected !!