Tuesday, March 24, 2026
Home » ഇന്ത്യയുടെ ബ്രഹ്മോസ് ക്രൂയിസ് മിസൈലിൽ താൽപര്യം പ്രകടിപ്പിച്ച് കൂടുതൽ രാജ്യങ്ങൾ
ഇന്ത്യയുടെ ബ്രഹ്മോസ് ക്രൂയിസ് മിസൈലിൽ താൽപര്യം പ്രകടിപ്പിച്ച് കൂടുതൽ രാജ്യങ്ങൾ

ഇന്ത്യയുടെ ബ്രഹ്മോസ് ക്രൂയിസ് മിസൈലിൽ താൽപര്യം പ്രകടിപ്പിച്ച് കൂടുതൽ രാജ്യങ്ങൾ

by Editor
Send your news and Advertisements

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ബ്രഹ്മോസ് ക്രൂയിസ് മിസൈലിൽ താൽപര്യം പ്രകടിപ്പിച്ച് കൂടുതൽ രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചതായി റിപ്പോർട്ട്. ബ്രഹ്മോസിന് വേണ്ടി ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, തായ്‌ലാൻഡ്, ബ്രസീൽ, സിംഗപ്പൂർ, ബ്രൂണൈ, ബ്രസീൽ, ചിലി, അർജൻ്റീന, വെനിസ്വേല, ഈജിപ്‌ത്, സൗദി അറേബ്യ, യുഎഇ, ഖത്തർ, ഒമാൻ, ദക്ഷിണാഫ്രിക്ക, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചുവെന്നാണ് ഇന്ത്യയിലെ ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

നിലവിൽ ബ്രഹ്മോസ് വാങ്ങുന്നതിനായി ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ളത് ഫിലിപ്പീൻസ് ആണ്. 2022 ൽ 375 മില്യൺ ഡോളറിൻ്റെ കരാറാണ് ഇന്ത്യയുമായി ഫിലിപ്പീൻസ് ഒപ്പുവെച്ചത്. തുടർന്ന് 2024 ഏപ്രിലിൽ ആദ്യഘട്ടം മിസൈലുകൾ കൈമാറിയിരുന്നു.

ഇന്ത്യയുടെ സമീപകാലത്തെ അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം വലിയ നേട്ടങ്ങളിലൊന്നാണ്. പാക്കിസ്ഥാനിലെ ഭീകരതാവളങ്ങൾ തകർത്ത് തരിപ്പണമാക്കിയതിൽ കൃത്യമായ ആസൂത്രണവും അളന്നുമുറിച്ചുള്ള ആക്രമണശൈലിക്കുമൊപ്പം തദ്ദേശീയ പ്രതിരോധ ആയുധങ്ങളും പ്രധാന പങ്കു വഹിച്ചു എന്നാണ് വിലയിരുത്തൽ. ഇന്ത്യൻ നിർമിത ആയുധങ്ങളുടെ കരുത്ത് ലോകരാജ്യങ്ങൾ തിരിച്ചറിയാൻ ഓപ്പറേഷൻ സിന്ദൂർ ഇടയാക്കി.

ഇന്ത്യയുടെ കൈയ്യിലുള്ള ആയുധങ്ങളിൽ സുപ്രധാനമാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈൽ. ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലെപ്മെന്റ് ഓർഗനൈസേഷ(ഡിആർഡിഒ)ൻ്റേയും റഷ്യൻ ഫെഡറേഷൻ്റെ എൻപിഒ മഷിനോസ്ട്രോയേനിയയുടേയും സംയുക്ത സംരംഭമായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ ലോകത്തിലെ തന്നെ ഏറ്റവും വിജയകരമായ മിസൈൽ സംവിധാനങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

You may also like

error: Content is protected !!