Saturday, November 29, 2025
Mantis Partners Sydney
Home » ഇന്ത്യയിൽ വിവിധയിടങ്ങളില്‍ രാമക്ഷേത്രത്തിന് സമാനമായ അവകാശവാദങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതിനെതിരെ ആര്‍എസ്എസ് മേധാവി.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഇന്ത്യയിൽ വിവിധയിടങ്ങളില്‍ രാമക്ഷേത്രത്തിന് സമാനമായ അവകാശവാദങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതിനെതിരെ ആര്‍എസ്എസ് മേധാവി.

by Editor

ഇന്ത്യയിൽ വിവിധയിടങ്ങളിൽ അയോധ്യ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്.  ക്ഷേത്ര – മസ്ജിദ് തര്‍ക്കങ്ങള്‍ കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ആര്‍എസ്എസ് മേധാവി രാമക്ഷേത്രം ഒരു വികാരമായിരുന്നു എന്നും, എല്ലായിടത്തും അതിനു സമാനമായ തർക്കം ഉണ്ടാക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ ഒരു തരത്തിലും സ്വീകാര്യമല്ല, ഇന്ത്യയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല, എല്ലാവരും ഒന്നാണ്. പഴയകാലത്തെ തെറ്റുകളിൽ നിന്ന് പാഠം ഉള്‍ക്കൊണ്ട് ലോകത്തിനു തന്നെ ഇന്ത്യ മാതൃകയാകണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

മറ്റു മതങ്ങളെ അധിക്ഷേപിക്കുന്നത് നമ്മുടെ സംസ്കാരമല്ല. എല്ലാവര്‍ക്കും അവരുടെ വിശ്വാസ പ്രകാരം ആരാധന നടത്താൻ കഴിയണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതിന് ശേഷം ചില വ്യക്തികള്‍ അത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നു. അവര്‍ ഹിന്ദുക്കളുടെ നേതാക്കളാകാന്‍ ശ്രമിക്കുന്നുവെന്നും മോഹന്‍ ഭാഗവത് വിമര്‍ശിച്ചു. വ്യത്യസ്തമായ വിശ്വാസങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും എങ്ങനെ യോജിപ്പോടെ പോകാനാകും എന്നതിന് ഇന്ത്യ ഒരു മാതൃകയാകണമെന്നും പൂനെയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ മോഹന്‍ ഭാഗവത് പറഞ്ഞു. ഉത്തർപ്രദേശിലെ സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവന.

40 വർഷത്തോളമായി പൂട്ടിക്കിടക്കുന്ന ക്ഷേത്രമാണ് വരാണാസിയിലെ മദൻപുരയിൽ കണ്ടെത്തിയത്. ക്ഷേത്രം ജീർണാവസ്ഥയിലാണ്. സംഭാലിലെ ഹനുമാൻ ക്ഷേത്രത്തിൽ ആരാധന ആരംഭിച്ച് കഴിഞ്ഞു. വാരണാസിയിലെ മദൻപുര പ്രദേശത്തു കണ്ടെത്തിയ ക്ഷേത്രം 250 വർഷം പഴക്കമുള്ളതാണെന്നാണ് വിലയിരുത്തൽ. ഇവിടെ കണ്ടെത്തിയ ക്ഷേത്രം തുറക്കാനും പൂജകൾ നടത്താനുമുള്ള അനുമതിക്കായി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നാണ് വിവരം.

Send your news and Advertisements

You may also like

error: Content is protected !!