Saturday, November 29, 2025
Mantis Partners Sydney
Home » അല്ലുവിന്റെ അറസ്റ്റിന് ശേഷം ബോക്സോഫീസിൽ വമ്പൻ കുതിപ്പ്; പുഷ്പ 2 കളക്ഷൻ 1,200 കോടി കടന്നു.
അല്ലുവിന്റെ അറസ്റ്റിന് ശേഷം ബോക്സോഫീസിൽ വമ്പൻ കുതിപ്പ്; പുഷ്പ 2 കളക്ഷൻ 1,200 കോടി കടന്നു.

അല്ലുവിന്റെ അറസ്റ്റിന് ശേഷം ബോക്സോഫീസിൽ വമ്പൻ കുതിപ്പ്; പുഷ്പ 2 കളക്ഷൻ 1,200 കോടി കടന്നു.

by Editor

നടൻ അല്ലു അർജുന്റെ അറസ്റ്റിന് പിന്നാലെ പുഷ്പ-2 കാണാൻ തീയറ്ററുകളിലേക്ക് ജനപ്രവാഹം. നായകന്റെ അറസ്റ്റിന് ശേഷം ചിത്രത്തിന് ഇന്ത്യയിൽ 74 ശതമാനം കുതിപ്പും, ആ​ഗോളതലത്തിൽ 70 ശതമാനം കുതിപ്പുമാണ് ബോക്സോഫീസിലുണ്ടായത്. ഒടുവിൽ കിട്ടുന്ന റിപ്പോർട്ട് പ്രകാരം ചിത്രത്തിന്റെ കളക്ഷൻ 1,292 കോടിയിൽ എത്തി. സിനിമയുടെ പ്രീമിയർ ഷോയ്‌ക്കിടെ ഹൈദരാബാദിൽ വച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവമാണ് വൻ വിവാദത്തിലേക്ക് വഴിവച്ചത്. തുടർന്നുണ്ടായ നടന്റെ അറസ്റ്റ് രാജ്യവ്യാപകമായി ചർച്ചചെയ്യപ്പെട്ടു. നാടകീയമായ അറസ്റ്റും മണിക്കൂറുകൾക്കുള്ളിൽ ജാമ്യവും ഇതിനിടെ ഒരുരാത്രി മാത്രമുള്ള ജയിൽവാസവുമെല്ലാം അല്ലു അർജുന്റെ ജനപ്രീതി ഉയർത്തുകയാണ് ചെയ്തത്.

2021-ൽ പുറത്തിറങ്ങിയ പുഷ്പ: ദി റൈസ് എന്ന ചിത്രത്തിന്റെ സീക്വലാണ് പുഷ്പ-2. 340 കോടി നേടിയ ചിത്രം അല്ലു അർജുനെ പാൻ-ഇന്ത്യൻ സ്റ്റാറായി ഉയർത്തിയിരുന്നു. രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Send your news and Advertisements

You may also like

error: Content is protected !!