തിരുവനന്തപുരം: അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നതിൽ പ്രതിഷേധിച്ച് യാത്രക്കാർ. ഇന്നലെ (6-2 -2025) രാത്രി 8.40-ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ തിരുവനന്തപുരം-അബുദാബി വിമാനമാണ് മണിക്കൂറോളം വൈകുന്നത്. ഇന്ന് രാവിലെ 7.15-ന് മാത്രമേ വിമാനം പുറപ്പെടൂ എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചെങ്കിലും യാത്രക്കാരെ വിവരം നേരത്തെ അറിയിച്ചില്ലെന്നാണ് പരാതി.
കഴിക്കാൻ ഭക്ഷണമോ വെള്ളമോ പോലും വാങ്ങാനാകാതെ വലയുകയാണ് യാത്രക്കാർ. ഇന്നലെ മൂന്ന് മണിയോടെ പലരും യാത്രയ്ക്ക് തയ്യാറായി വിമാനത്താവളത്തിൽ എത്തിയിരുന്നു. അപ്പോഴാണ് വിമാനം വൈകുന്ന വിവരം അറിയുന്നത്. പലരെയും ലോഞ്ചിലേക്ക് പോലും കടത്തിവിടാൻ അധികൃതർ തയാറായില്ലെന്നും ബദൽ സംവിധാനം ഒരുക്കിയില്ലെന്നും യാത്രക്കാർ പറയുന്നു.