Thursday, October 16, 2025
Mantis Partners Sydney
Home » അഞ്ച് ദിവസം മാത്രം, എമ്പുരാൻ 200 കോടി ക്ലബ്ബിൽ
അഞ്ച് ദിവസം മാത്രം, എമ്പുരാൻ 200 കോടി ക്ലബ്ബിൽ

അഞ്ച് ദിവസം മാത്രം, എമ്പുരാൻ 200 കോടി ക്ലബ്ബിൽ

by Editor

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ അഞ്ച് ദിവസം കൊണ്ടാണ് ആഗോള തലത്തിൽ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ കളക്ഷന്‍ എന്ന നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാന്‍. ടൊവിനോ തോമസ് നായകനായ 2018 എന്ന ചിത്രത്തെ മറികടന്നാണ് എമ്പുരാന്‍റെ നേട്ടം. 175.4 കോടി ആയിരുന്നു 2018 ന്‍റെ ലൈഫ് ടൈം ബോക്സ് ഓഫീസ് നേട്ടം. വെറും അഞ്ച് ദിനങ്ങള്‍ കൊണ്ടാണ് എമ്പുരാന്‍ ഇതിനെ മറികടന്നിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സ് മാത്രമാണ് മലയാളത്തില്‍ എമ്പുരാന് മുന്നില്‍ കളക്ഷനില്‍ അവശേഷിക്കുന്നത്. 240 കോടിയാണ് മഞ്ഞുമ്മലിന്‍റെ നേട്ടം.

എമ്പുരാൻ കേരളാ ബോക്സ് ഓഫീസിൽ നിന്ന് മാത്രം 50 കോടി നേടിയതാണ് റിപ്പോർട്ടുകൾ. ആദ്യ വാരാന്ത്യ കളക്ഷന്‍ എത്തിയപ്പോള്‍ ചിത്രം ഈ വര്‍ഷത്തെ ഇന്ത്യന്‍ ലിസ്റ്റില്‍ത്തന്നെ ഒന്നാം സ്ഥാനം നേടിയെടുത്തിരുന്നു. എന്നാല്‍ വാരാന്ത്യം പിന്നിട്ടപ്പോഴും ജനത്തെ കൂട്ടത്തോടെ തിയറ്ററുകളിലെത്തിക്കുന്നത് തുടരുകയാണ് ചിത്രം. ചിത്രം റീ സെന്‍സര്‍ ചെയ്യുന്നതായി വാര്‍ത്ത വന്നതിനെതിന് പിന്നാലെ ശനിയാഴ്ച വൈകിട്ട് മുതല്‍ ടിക്കറ്റ് വില്‍പ്പനയില്‍ വലിയ കുതിപ്പ് നടന്നിരുന്നു. റീ സെന്‍സര്‍ ചെയ്ത പതിപ്പ് ഇന്ന് വൈകിട്ട് പ്രദര്‍ശനം ആരംഭിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ പുതിയ പതിപ്പ് ഇനിയും തിയറ്ററുകളില്‍ എത്തിയിട്ടില്ല. ഇത് നാളെയോടെയേ പ്രദര്‍ശനം ആരംഭിക്കൂ എന്നാണ് അറിയുന്നത്.

യുകെ ഉൾപ്പെടെയുള്ള വിദേശ മാർക്കറ്റുകളിലും സിനിമയ്ക്ക് വലിയ മുന്നേറ്റമാണ് ഉണ്ടാകുന്നത്. ഷാരൂഖ് ഖാൻ, വിജയ് സിനിമകളുടെ കളക്ഷൻ പോലും മറികടന്നാണ് സിനിമ ജൈത്രയാത്ര തുടരുന്നത്. യുകെ ബോക്സ് ഓഫീസിലെ കളക്ഷൻ നോക്കുമ്പോൾ സിനിമ മൂന്ന് ദിവസം കൊണ്ട് 1.2 മില്യൺ പൗണ്ട് (ഏകദേശം 13.5 കോടി ഇന്ത്യൻ രൂപ) നേടിയെന്നാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ സിനിമകളുടെ കളക്ഷൻ നോക്കുമ്പോൾ ഇത് റെക്കോർഡാണ്. വിജയ് ചിത്രം ലിയോ (£1,070,820) ഷാരൂഖ് ഖാൻ ചിത്രം ജവാൻ (£1,005,724) എന്നിവയുടെ കളക്ഷൻ മറികടന്നാണ് എമ്പുരാൻ ഈ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!