Saturday, April 19, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ‘ഗോസ്റ്റ് പാരഡൈസി’ന്റെ ചിത്രീകരണം ഓസ്ട്രേലിയയിൽ പൂർത്തിയായി.
'ഗോസ്റ്റ് പാരഡൈസി'ന്റെ ചിത്രീകരണം ഓസ്ട്രേലിയയിൽ പൂർത്തിയായി.

‘ഗോസ്റ്റ് പാരഡൈസി’ന്റെ ചിത്രീകരണം ഓസ്ട്രേലിയയിൽ പൂർത്തിയായി.

by Editor
Mind Solutions

ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡൈസ് എന്ന സിനിമയുടെ ചിത്രീകരണം കേരളത്തിലും ഓസ്‌ട്രേലിയയിലുമായി പൂർത്തിയായി. എറണാകുളം, വരാപ്പുഴ, കൂനംമാവ്, കണ്ണമാലി എന്നിവിടങ്ങളിലായിരുന്നു കേരളത്തിലെ ചിത്രീകരണം. ക്വീൻസ്‌ലാൻഡിലെ ഗോൾഡ് കോസ്റ്റ്, സൗത്ത്, നോർത്ത് ബ്രിസ്ബൻ പരിസരങ്ങളിൽ ആയിരുന്നു ഓസ്ട്രേലിയയിലെ ചിത്രീകരണം. ഓസ്ട്രേലിയന്‍ ചലച്ചിത്ര -ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും മലയാള ചലച്ചിത്ര താരങ്ങളെയും ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ‘ഗോസ്റ്റ് പാരഡൈസിന്റെ രചനയും സംവിധാനവും നിര്‍മ്മാണവും നിർവഹിക്കുന്നത് ജോയ് കെ മാത്യു ആണ്. ഓസ്‌ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

ജോയ് കെ മാത്യു, കൈലാഷ്, ശിവജി ഗുരുവായൂര്‍, സോഹന്‍ സീനുലാല്‍, സാജു കൊടിയന്‍, ലീലാ കൃഷ്ണന്‍, അംബിക മോഹന്‍, പൗളി വത്സന്‍, മോളി കണ്ണമാലി, കുളപ്പുള്ളി ലീല, ടാസോ, അലന എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളായി വേഷമിടുന്നു. ഇവരെ കൂടാതെ ഓസ്‌ട്രേലിയയിൽ മലയാളി കലാകാരന്മാരായ ജോബിഷ്, മാർഷൽ, സാജു, ഷാജി, മേരി, ഇന്ദു, രമ്യ, ഷാമോൻ, ആഷ, ജയലക്ഷ്‍മി, ജോബി, സൂര്യ, പൗലോസ്, ടെസ്സ, ശ്രീലക്ഷ്മി, ഷീജ, തോമസ്, ജോസ്, ഷിബു, ജിബി, സജിനി, റെജി എന്നിവരും വിവിധ കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. രസകരവും വ്യത്യസ്തവും ഹൃദയസ്പര്‍ശിയുമായ ജീവിതാനുഭവങ്ങളും കാഴ്ചകളുമാണ് ഗോസ്റ്റ് പാരഡൈസ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയെന്ന് അണിയറക്കാര്‍ പറയുന്നു. ആദം കെ അന്തോണി, സാലി മൊയ്ദീൻ (ഛായാഗ്രഹണം), എലിസബത്ത്, ജന്നിഫര്‍, മഹേഷ് ചേര്‍ത്തല (ചമയം), മൈക്കിള്‍ മാത്സണ്‍, ഷാജി കൂനംമാവ് (വസ്ത്രാലങ്കാരം), ഡോ. രേഖാ റാണി, സഞ്ജു സുകുമാരന്‍ (സംഗീതം), ഗീത് കാര്‍ത്തിക, ബാലാജി (കലാസംവിധാനം), ഷാബു പോൾ (നിശ്ചല ഛായാഗ്രഹണം), സലിം ബാവ (സംഘട്ടനം), ലിന്‍സണ്‍ റാഫേല്‍ (എഡിറ്റിങ്), ടി ലാസര്‍ (സൗണ്ട് ഡിസൈനര്‍), കെ ജെ.മാത്യു കണിയാംപറമ്പിൽ (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), ജിജോ ജോസ് (ഫിനാൻസ് കണ്‍ട്രോളര്‍), ക്ലെയര്‍, ജോസ് വരാപ്പുഴ (പ്രൊഡക്ഷൻ കണ്‍ട്രോളര്‍), രാധാകൃഷ്ണൻ ചേലേരി (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ), യൂണിറ്റ് (മദര്‍ലാന്റ് കൊച്ചി, മദർ വിഷൻ), ഷിബിൻ സി ബാബു (പോസ്റ്റർ ഡിസൈൻ), ഡേവിസ് വർഗ്ഗീസ് (പ്രൊഡക്ഷൻ മാനേജർ), നിതിൻ നന്ദകുമാർ (അനിമേഷൻ), പി ആർ സുമേരൻ (പിആർഒ) എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. നവംബറിൽ ഓസ്ട്രേലിയയിൽ പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങിൽ ഗോസ്റ്റ് പാരഡൈസ് ടൈറ്റിൽ സോങ് റീലീസ് ചെയ്യും.

Top Selling AD Space

You may also like

error: Content is protected !!